ഭവന പദ്ധതി ശിലാസ്ഥാപനവും കുടുംബസംഗമവും
text_fieldsബംഗളൂരു: കേരള സമാജം അൾസൂർ സോൺ കുടുംബസംഗമവും സാന്ത്വന ഭവന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന രണ്ട് വീടുകളുടെ ശിലാസ്ഥാപനവും ഇന്ദിരാനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്നു.
കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പി.സി. മോഹൻ എം.പി മുഖ്യാതിഥിയായി. മുൻ എം.എൽ.എ ഐവാൻ നിഗ്ലി, സെൻട്രൽ ടാക്സ് അഡി. കമീഷണർ പി. ഗോപകുമാർ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, ജോയന്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, ആർബി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ ബിജു വർഗീസ്, രാജീവൻ, ഗർഷോം ഫൗണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ രാധാകൃഷ്ണൻ, വനിത വിഭാഗം ചെയർപേഴ്സൻ സീന മനോജ് തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം മുൻ പ്രസിഡന്റും കർണാടക ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. ജെ അലക്സാണ്ടറുടെ സ്മരണാർഥമാണ് രണ്ട് വീടുകൾ നിർമിച്ചുനൽകുന്നത്. ഗർഷോം ഫൗണ്ടേഷൻ, കൈരളി കലാവാണി, ആർബീ ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ യെമലൂരു, കോട്ടൂർ എന്നിവിടങ്ങളിലാണ് വീടുകൾ നിർമിക്കുന്നത്. കലാപരിപാടികൾ, നാടൻപാട്ട്, ഗാനമേള എന്നിവ നടന്നു. ഗോവ യൂനിവേഴ്സിറ്റി കോർട്ട് അംഗമായി നിയമിതനായ ജെയ്ജോ ജോസഫ്, സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ആർബി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ ബിജു വർഗീസ്, രാജീവൻ, ജിൻസ് പോൾ, ശ്രീകുമാരി രാധാകൃഷ്ണൻ എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.