കേരളസമാജം ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവിസ് പരിശീലനം തുടങ്ങി
text_fieldsബംഗളൂരു: 2025ലെ സിവിൽ സർവിസ് പരീക്ഷക്കുള്ള പരിശീലനത്തിന്റെ പ്രാരംഭ ക്ലാസുകൾ കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ തുടങ്ങി. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കായുള്ള 15 മാസം നീളുന്ന ഓൺലൈൻ പരിശീലനത്തിൽ പൊതുവിഷയങ്ങൾ കൂടാതെ ഹിസ്റ്ററി, സോഷ്യോളജി എന്നീ ഐച്ഛിക വിഷയങ്ങളിലും ക്ലാസുകളുണ്ടാകും. ദിവസവും വൈകീട്ട് ഏഴു മുതൽ ഒമ്പതു വരെയാണ് ക്ലാസുകൾ.
മാതൃക പരീക്ഷകൾ ഓഫ് ലൈനായും എഴുതാം. സിവിൽ സർവിസ് ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയാണ് പരിശീലനം നല്കുന്നത്. കസ്റ്റംസ് അഡീഷനൽ കമീഷണർ പി. ഗോപകുമാർ മുഖ്യ ഉപദേഷ്ടാവായ സമിതിയിൽ പ്രഗത്ഭ സിവിൽ സർവിസ് പരിശീലകരായ വൈ. സത്യനാരായണ, ശോഭൻ ജോർജ് എബ്രഹാം, വി. സത്യ, ജി. രമേഷ്, ഡോ. മോഹൻ കൃഷ്ണമൂർത്തി, ദേവപ്രസാദ്, ഡോ. അബ്ദുൽ ഖാദർ, നവനീത് കുമാർ, നിഖിൽ ശ്രീകുമാർ, ഡോ. കെ.വി. മോഹൻ റാവു, പ്രതീക് ശർമ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.
2011ൽ ആരംഭിച്ച അക്കാദമിയിൽനിന്ന് ഇതുവരെ 155 പേർക്ക് വിവിധ സിവിൽ സർവിസുകളിൽ പ്രവേശനം ലഭിച്ചിട്ടുണ്ട്. പരിശീലനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 8431414491 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.