കേരള സമാജം കൊത്തന്നൂർ യൂനിറ്റ് ഉദ്ഘാടനം
text_fieldsബംഗളൂരു: ബാംഗ്ലൂർ കേരള സമാജം കൊത്തന്നൂർ യൂനിറ്റ് രൂപവത്കരിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് സോൺ ചെയർമാൻ വിനു ജി. അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റജി കുമാർ, വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, സോൺ വൈസ് ചെയർമാൻ സോമരാജ്, ജോയന്റ് കൺവീനർ രാജീവ്, സജി പുലിക്കോട്ടിൽ, വിനോദൻ, ജയപ്രകാശ്, സോൺ യൂത്ത് വിങ് ചെയർമാൻ രജീഷ് തുടങ്ങിയവർ സംബന്ധിച്ചു.
യൂനിറ്റ് കൺവീനറായി ജെയ്സൺ ലൂക്കോസ്, പ്രോഗ്രാം കൺവീനറായി സുമോജ് മാത്യു, ഫിനാൻസ് കൺവീനറായി രാജേഷ് എന്നിവരെയും ഇരുപതംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു. കൊത്തന്നൂർ യൂനിറ്റ്, ഈസ്റ്റ് സോണിനു കീഴിൽ പ്രവർത്തിക്കുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ഫോൺ: 97395 59897.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.