Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം...

കേ​ര​ള സ​മാ​ജം പൂ​ക്ക​ള​മ​ത്സ​രം 20ന്

text_fields
bookmark_border
കേ​ര​ള സ​മാ​ജം പൂ​ക്ക​ള​മ​ത്സ​രം 20ന്
cancel

​ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ര്‍ കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ പൂ​ക്ക​ള​മ​ത്സ​രം ഇ​ന്ദി​രാ​ന​ഗ​ര്‍ ഫി​ഫ്ത്ത് മെ​യി​ന്‍ ന​യ​ൻ​ത് ക്രോ​സി​ലു​ള്ള കൈ​ര​ളി നി​കേ​ത​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആ​ഗ​സ്റ്റ് 20ന് ​ന​ട​ക്കും. രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​രം ര​ണ്ടു മ​ണി​ക്കൂ​ര്‍ നീ​ളും. മ​ത്സ​ര​ത്തി​ന് പൂ​ക്ക​ളും ഇ​ല​ക​ളും മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളൂ. പൂ​ക്ക​ള​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന പ​ര​മാ​വ​ധി വ​ലു​പ്പം 5x5 അ​ടി​യാ​ണ്. ഒ​രു ടീ​മി​ല്‍ അ​ഞ്ചു പേ​ര്‍ക്ക് പ​ങ്കെ​ടു​ക്കാം. ബാം​ഗ്ലൂ​ർ നി​വാ​സി​ക​ളെ മാ​ത്ര​മേ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

ഒ​ന്നാം സ​മ്മാ​നം 10,000 രൂ​പ​യും റോ​ളി​ങ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം 5000 രൂ​പ​യും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​നം 3000 രൂ​പ​യും ട്രോ​ഫി​യും അ​ഞ്ചു ടീ​മു​ക​ള്‍ക്ക് 1500 രൂ​പ​യും ട്രോ​ഫി​യും ന​ല്‍കു​മെ​ന്ന് കേ​ര​ള സ​മാ​ജം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ര്‍ അ​റി​യി​ച്ചു. ആ​ഗ​സ്റ്റ് 15നു ​മു​മ്പാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

ഇ​തു​സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ല്‍ കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് സി.​പി. രാ​ധാ​കൃ​ഷ്‌​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. സു​ധീ​ഷ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ പി.​വി.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, അ​സി. സെ​ക്ര​ട്ട​റി കെ. ​വി​നേ​ഷ്, ക​ൾ​ച​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ​ല്‍. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ര​ജി​സ്ട്രേ​ഷ​ന് ബ​ന്ധ​പ്പെ​ടു​ക: 98800 66695, 98861 81771.

കേ​ര​ള സ​മാ​ജം പൂ​ക്ക​ള​മ​ത്സ​രം 20ന്

ബം​ഗ​ളൂ​രു: സെ​പ്റ്റം​ബ​ർ 30, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ലാ​യി കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തും. ഇ​തി​നു മു​ന്നോ​ടി​യാ​യി സ​മാ​ജം വി​വി​ധ ഓ​ണാ​ഘോ​ഷ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ഗ​സ്റ്റ് 12ന് ​എ​ൻ.​ആ​ർ.​ഐ ലേ​ഔ​ട്ടി​ലു​ള്ള ജൂ​ബി​ലി ഇം​ഗ്ലീ​ഷ് ഹൈ​സ്‌​കൂ​ളി​ൽ (സി.​ബി.​എ​സ്‌.​ഇ) 3.30 മു​ത​ൽ ചെ​സ് മ​ത്സ​രം ന​ട​ക്കും. ആ​ഗ​സ്റ്റ് 13ന് ​ഇ​തേ വേ​ദി​യി​ൽ രാ​വി​ലെ പ​ത്തു മു​ത​ൽ ക്വി​സ്, ലേ​ഖ​ന​മെ​ഴു​ത്ത്, വാ​ർ​ത്ത​വാ​യ​ന എ​ന്നീ മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​കും.

ആ​ഗ​സ്റ്റ് 19ന് ​വി​ജി​ന​പു​ര​യി​ലു​ള്ള ജൂ​ബി​ലി സ്‌​കൂ​ളി​ൽ 3.30 മു​ത​ൽ മ​ല​യാ​ളം ക​വി​ത ചൊ​ല്ല​ൽ, ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ, സം​ഘ​ഗാ​നം എ​ന്നീ മ​ത്സ​ര​ങ്ങ​ളും ആ​ഗ​സ്റ്റ് 20ന് ​ഇ​തേ വേ​ദി​യി​ൽ രാ​വി​ലെ 10 മു​ത​ൽ പ്ര​ച്ഛ​ന്ന​വേ​ഷം, ശാ​സ്ത്രീ​യ നൃ​ത്തം, നാ​ടോ​ടി​നൃ​ത്തം, സം​ഘ​നൃ​ത്തം, തി​രു​വാ​തി​ര​ക്ക​ളി എ​ന്നീ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റും. ആ​ഗ​സ്റ്റ് 26ന് ​എ​ൻ.​ആ​ർ.​ഐ ലേ​ഔ​ട്ടി​ലെ ജൂ​ബി​ലി ഇം​ഗ്ലീ​ഷ് ഹൈ​സ്‌​കൂ​ളി​ൽ (സി.​ബി.​എ​സ്‌.​ഇ) 3.30 മു​ത​ൽ, ചി​ത്ര​ര​ച​ന മ​ത്സ​ര​വും ആ​ഗ​സ്റ്റ് 27ന് ​ഇ​തേ വേ​ദി​യി​ൽ രാ​വി​ലെ 10 മു​ത​ൽ പൂ​ക്ക​ള മ​ത്സ​ര​വും സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ഇ​തേ സ്‌​കൂ​ൾ മൈ​താ​ന​ത്ത് കാ​യി​ക​മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ഫോ​ൺ: 9986597770, 9986461474.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metro news
News Summary - Kerala Samajam Pookkalam Competition on 20th
Next Story