കേരള സമാജം ‘സാന്ത്വന ഭവനം’ പദ്ധതി: വീട് നിർമാണ പ്രവൃത്തി തുടങ്ങി
text_fieldsബംഗളൂരു: ബംഗളൂരു കേരള സമാജം സാന്ത്വന ഭവനം പദ്ധതിക്ക് കീഴിൽ 18ാമത്തെ വീടിന്റെ കട്ടളവെപ്പ് കർമം വയനാട് മീനങ്ങാടിയിൽ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രവൃത്തിക്ക് തുടക്കം കുറിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അധ്യക്ഷതവഹിച്ചു.
ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, അസി. സെക്രട്ടറി വി. മുരളീധരൻ, കെ. വിവേക്, ഈസ്റ്റ് സോൺ കൺവീനർ രാജീവ്, വൈസ് ചെയർമാൻ സോമരാജ്, വിനോദ്, വൈറ്റ് ഫീൽഡ് സോൺ കൺവീനർ സുരേഷ് കുമാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ എന്നിവർ സംബന്ധിച്ചു.
വീട് നിർമാണം സ്പോൺസർ ചെയ്യുന്ന വിവേകിനെ ചടങ്ങിൽ ആദരിച്ചു. കേരള സമാജത്തിന്റെ നേതൃത്വത്തിൽ വയനാട്ടിൽ നിർമിക്കുന്ന 15ാമത്തെ വീടാണിത്. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിൽ പേരാൻ കൂട്ടിൽ ശോഭനനാണ് വീട് വെച്ചുനൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.