കേരള സമാജം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ
text_fieldsബംഗളൂരു: ബാംഗ്ലൂർ കേരള സമാജം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തി. ഇന്ദിര നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടത്തിയ ഫെസ്റ്റിവൽ സിനിമാതാരം പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ദേശീയ പുരസ്കാര ജേതാവ് ഉണ്ണി വിജയൻ വിശിഷ്ടാതിഥിയായി. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ ബാലകൃഷ്ണൻ, ജോയന്റ് സെക്രട്ടറി അനിൽ കുമാർ, കൾച്ചറൽ സെക്രട്ടറി വി. മുരളീധരൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ ഹരി കുമാർ എന്നിവർ സംബന്ധിച്ചു.
ഇരുപത്തിമൂന്ന് എൻട്രികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് ഷോർട്ട് ഫിലിമുകളുടെ പ്രദർശനം നടന്നു. പ്രശസ്ത സിനിമ സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു വിഡിയോ കാളിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു. ചടങ്ങിൽ കേരള സമാജം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വിജയികളെ പ്രഖ്യാപിച്ചു. മികച്ച സിനിമയായി കെ. ദർശൻ സംവിധാനം ചെയ്ത ‘ലേർണിങ് ടു ലവ് ’ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധാനം -എം. ശ്രീലക്ഷ്മി (സിനിമ -ഫോർട്ടി), നടൻ -കാർത്തിക് കെ. നഗരം (സിനിമ -തൊണ്ടി), നടി -ഫറ ഷിബില (ലൈഫ് ഈസ് ബ്യൂട്ടിഫുൾ) എന്നിവരും വിജയികളായി. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയുടെ സംവിധാനത്തിന് ബൈജു രാജ് ചേകവരും, വധു വരിക്കപ്ലാവ് എന്ന സിനിമയിലെ അഭിനയത്തിന് പ്രമോദ് അപിയാലും വീൽ എന്ന സിനിമയുടെ ഛായാഗ്രഹണത്തിന് ലിയോൺ ഐസക് ലിം എന്നിവരും ജൂറിയുടെ പ്രത്യേക പ്രശംസക്ക് അർഹരായി. ഡോ. ബിജു, പ്രകാശ് ബാരെ, ഉണ്ണി വിജയൻ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.