കേരള സമാജം സ്നേഹ സാന്ത്വനം പാലിയേറ്റിവ് കെയര്‍ ഉദ്ഘാടനം ചെയ്തു
text_fieldsബംഗളൂരു: ബംഗളൂരു കേരള സമാജത്തിന്റെ കാരുണ്യ പ്രവര്‍ത്തനമായ ‘സ്നേഹ സാന്ത്വന’ത്തിന്റെ ഭാഗമായി പാലിയേറ്റിവ് കെയറിന്റെ ഉദ്ഘാടനം ബി.ടി.എം ലേ ഔട്ടിലെ ആശ ഹോസ്പിറ്റലിൽ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം ആശ ഹോസ്പിറ്റൽ ചെയര്മാന് ഡോ. ശ്രീനാഥ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. സുധീഷ് അധ്യക്ഷതവഹിച്ചു.
കേരള സമാജം ജനറല്‍സെക്രട്ടറി റെജികുമാര്‍, ജോയന്റ് സെക്രട്ടറി അനിൽ കുമാർ, സിറ്റി സോൺ ചെയർമാൻ കെ. വിനേഷ്, കൺവീനർ പ്രസീദ് കുമാർ, ജോസ് ലോറൻസ്, വനിത വിഭാഗം ചെയര്പേഴ്സന് ലക്ഷ്മി ഹരികുമാർ, കൺവീനർ സനിജ ശ്രീജിത്ത്, സോൺ നേതാക്കളായ രാധാകൃഷ്ണൻ, സുരേഷ് കുമാർ, രാജശേഖരൻ, രാജീവ്, ജോർജ് തോമസ്, വി.ടി. തോമസ്, രാജഗോപാൽ, ശ്രീജിത്ത്, അമൃത സുരേഷ്, സുധ വിനേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.ആശ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനശേഷം ഡോ. ശ്രീനാഥിന്റെ നേതൃത്വത്തിലെ സംഘം എസ്.ജി പാളയയിലെ സേവ്യർ എന്ന രോഗിയുടെ വീട്ടിലെത്തി പരിചരണവും വേണ്ടതായ നിർദേശങ്ങളും നൽകി. അർബുദം, പക്ഷാഘാതം, നട്ടെല്ലിനു ക്ഷതം, നാഡി സംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, കടുത്ത മനോരോഗങ്ങള്‍, പ്രമേഹം, വർധക്യജന്യ രോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല പരിചരണവും ചികിത്സയും മറ്റു നിരവധി രോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്കും കിടപ്പിലായവര്‍ക്കും ഗൃഹകേന്ദ്രീകൃത ചികിത്സയും പരിചരണവും ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച വ്യക്തികള്‍ക്കും അതുവഴി ദുരിതമനുഭവിക്കുന്ന കുടുംബത്തിനും ആവശ്യമായ പരിചരണവും പരിശീലനവും നല്‍കുകയും ഇവര്‍ക്ക് പരിചരണത്തിനാവശ്യമായ പരിചരണോപകരണങ്ങളും മരുന്നുകളും ആവശ്യമുള്ളിടത്ത് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന കര്‍മപദ്ധതിക്കാണ് കേരള സമാജം രൂപം നല്‍കുന്നതെന്ന് കേരള സമാജം ജനറല്‍സെക്രട്ടറി റെജികുമർ വൈസ് പ്രസിഡന്റ് പി.കെ. സുധീഷ് എന്നിവർ അറിയിച്ചു.
ഇന്ദിര നഗറിലുള്ള കേരള സമാജം ഓഫിസ് കേന്ദ്രമാക്കിയായിരിക്കും പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനം. നിലവില്‍ സ്നേഹസാന്ത്വനം പരിപാടിയുടെ ഭാഗമായി രണ്ട് ആംബുലന്‍സുകളും ഒമ്പത് ഡയാലിസിസ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോൺ: 98454 39090, 9845222688
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.