കേരള സമാജം തിരുവാതിര മത്സരം: കുന്ദലഹള്ളി ഒന്നാമത്
text_fieldsബംഗളൂരു: കേരള സമാജം വനിതാവിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം മലയാളത്തനിമ വിളിച്ചോതുന്നതായി. ഇന്ദിരാനഗര്‍ കൈരളീനികേതന്‍ ഓഡിറ്റോറിയത്തില്‍ സിനിമാതാരം ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ചെയര്പേഴ്സൻ കെ. റോസി അധ്യക്ഷത വഹിച്ചു. വനിത വിഭാഗം ഭാരവാഹികളായ കൺവീനർ ലൈല രാമചന്ദ്രൻ, പ്രോഗ്രാം കൺവീനർമാരായ ദിവ്യ മുരളി, രമ്യ ഹരികുമാർ വനിതാ വിഭാഗം ഭാരവാഹികളായ, സീന മനോജ്, സുധ വിനേഷ്, ഷൈമ രമേഷ്, അമൃത സുരേഷ്, മേഴ്സി ഇമ്മാനുവൽ, സനിജ ശ്രീജിത്ത്, അനു അനിൽ, ലതിക ബി നായർ, അശ്വതി, അംബിക, വിജയലക്ഷ്മി, സുധ സുധീർ, വിധികര്‍ത്താക്കളായ ഡോ. ഷർമിള വിനയ്, ലിനി വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒന്നാം സമ്മാനം 15000 രൂപയും റോളിങ് ട്രോഫിയും കുന്തലഹള്ളി കേരള സമാജത്തിലെ ഷിജി കെ. മോഹനും സംഘവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം 10000 രൂപയും ട്രോഫിയും കേരള സമാജം ഈസ്റ്റ് സോണിലെ രമ്യയും സംഘവും ശോഭ സിറ്റിയിലെ സൗമ്യയും സംഘവും പങ്കിട്ടു.
മൂന്നാം സമ്മാനം 5000 രൂപയും ട്രോഫിയും അനില ജിതേഷും സംഘവും (കൈരളി കലാസമിതി), ദിവ്യ ശ്രീനാഥും സംഘവും ഷാജിനയും സംഘവും (കേരള സമാജം കെ.ആർ പുരം സോൺ) കരസ്ഥമാക്കി.
സമാപന സമ്മേളനത്തില്‍ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറല്‍ സെക്രട്ടറി റജികുമാര്‍, വൈസ് പ്രസിഡന്റ് സുധീഷ് പി.കെ, ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന്, ജോ. സെക്രട്ടറി ജെയ്ജോ ജോസഫ്, ഓർഗനൈസിങ് സെക്രട്ടറി വിനേഷ് കെ, കൾചറൽ സെക്രട്ടറി വി.എൽ. ജോസഫ്, ചന്ദ്രശേഖരൻ നായർ, ഹനീഫ്, രജിത് കുമാർ, രാധാകൃഷ്ണൻ, ജയകുമാർ, വിനു. ജി, രമേഷ് ബി.വി, വി. മുരളീധരൻ, ഹരികുമാർ, ശ്രീജിത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.