കേരള സമാജം കേരളഭവന്‍ സ്ഥലം ലഭ്യമാക്കും -ഡി.കെ. ശിവകുമാർ
text_fieldsബംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന് കേരള ഭവൻ നിർമിക്കാൻ സ്ഥലം അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ‘ഓണക്കാഴ്ചകൾ 2023’ ലിംഗരാജപുരത്തുള്ള ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018ലെ സിദ്ധരാമയ്യ സർക്കാർ അനുവദിച്ച രണ്ടേക്കർ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. കേരള സമാജം ഈസ്റ്റ് സോൺ ചെയർമാൻ ജി. വിനു അധ്യക്ഷത വഹിച്ചു.
ടി.എൻ. പ്രതാപൻ എം.പി, പി.സി. മോഹൻ എം.പി, എൻ.എ. ഹാരിസ് എം.എൽ.എ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, മുഹമ്മദ് നാലപ്പാട്, ഡി.കെ. മോഹൻ ബാബു, നാരായണ പ്രസാദ്, സി.പി. ബാലു, പി.വി. പ്രസാദ്, ഉല്ലാസ്, അഖില നായർ, ഡോ. ഷഫീഖ്, ഡോ. പ്രശാന്ത്, പി.വി.എൻ. ബാലകൃഷ്ണൻ, ചന്ദ്രശേഖരൻ നായർ, രാജീവൻ, സജി പുലിക്കോട്ടിൽ, അനു അനിൽ, ലതിക ബി. നായർ എന്നിവർ സംബന്ധിച്ചു. ശിങ്കാരിമേളം, സമാജം അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, സിനിമാതാരം രമ്യ നമ്പീശനും സംഘവും അവതരിപ്പിച്ച സംഗീതസന്ധ്യ എന്നിവ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.