കേരളസമാജം വനിത ദിനാഘോഷം
text_fieldsബംഗളൂരു: കേരളസമാജം കന്റോൺമെന്റ് സോൺ വനിത ദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കൈരളിനികേതൻ ഗോൾഡൻ ജൂബിലി കോളജ് പ്രിൻസിപ്പൽ പ്രഫ. രാഗിത രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സോൺ വനിതവിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി അധ്യക്ഷത വഹിച്ചു.
വനിതവിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, സോൺ വനിതവിഭാഗം കൺവീനർ ഷീന ഫിലിപ്, വൈസ് ചെയർപേഴ്സൻ രമ്യ ഹരികുമാർ, പത്മിനി സേതുമാധവൻ, ജോയന്റ് കൺവീനർമാരായ റാണി മധു, രമ രവി, കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, സോൺ കൺവീനർ ഹരികുമാർ, വൈസ് ചെയർമാൻ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.
വനിത ദിനാഘോഷം
ബംഗളൂരു: കേരള സമാജം വനിത വിഭാഗം സംഘടിപ്പിക്കുന്ന വനിത ദിനാഘോഷം ഞായറാഴ്ച ഇന്ദിരാനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടക്കും. ആഘോഷങ്ങൾ നാട്ടിക മുൻ എം.എൽ.എ ഗീത ഗോപി ഉദ്ഘാടനം ചെയ്യും. വനിത വിഭാഗം ചെയർപേഴ്സൻ കെ. റോസി അധ്യക്ഷത വഹിക്കും.
വനിതകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, അഴീക്കോട് റിനിഷ പ്രഗീതും സംഘവും അവതരിപ്പിക്കുന്ന ‘പാലന്തായി കണ്ണൻ’ കഥാപ്രസംഗം എന്നിവ നടക്കും. ഫോൺ: 89715 46487, 91482 72727.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.