കേരള സമാജം യെലഹങ്ക സോൺ ഓണാഘോഷം
text_fieldsബംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്റെ ഓണാഘോഷ പരമ്പരക്ക് തുടക്കംകുറിച്ച് ആദ്യ ആഘോഷം യെലഹങ്ക സോണിൽ നടന്നു. ‘ഓണോത്സവം 2024’ എന്ന പേരിൽ യെലഹങ്ക ന്യൂ ടൗണിലുള്ള ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടന്ന ആഘോഷം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കേരള സമാജം നടത്തുന്ന സേവനങ്ങളെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. യെലഹങ്ക സോൺ ചെയർമാൻ എസ്.കെ. പിള്ള അധ്യക്ഷതവഹിച്ചു.
എസ്.ആർ. വിശ്വനാഥ് എം.എൽ.എ, കസ്റ്റംസ് അഡീഷനൽ കമീഷണർ ഗോപകുമാർ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, അസി. സെക്രട്ടറി വി. മുരളീധരൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സോൺ കൺവീനർ അജയൻ, സത്യശീലൻ, രാധാകൃഷ്ണ കുറുപ്പ്, വനിത വിഭാഗം ചെയർപേഴ്സണൽ പ്രീത ശിവൻ തുടങ്ങിയവർ പങ്കെടുത്തു.
സോൺ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, ചെണ്ടമേളം, ഓണസദ്യ, ഗായകൻ നിഖിൽ രാജ്, ഗായിക സബീന റനിഷ് എന്നിവർ നയിച്ച ഗാനമേള എന്നിവ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.