Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജാതിസെൻസസ് വിവാദത്തിൽ...

ജാതിസെൻസസ് വിവാദത്തിൽ ശിവകുമാറിനെതിരെ ഖാർഗെ

text_fields
bookmark_border
mallikarjun kharge
cancel

ബം​ഗ​ളൂ​രു: ജാ​തി ​സെ​ൻ​സ​സി​നെ എ​തി​ർ​ത്തി​ട്ടി​ല്ലെ​ന്നും വ്യ​വ​സ്ഥാ​പി​ത​വും ശാ​സ്ത്രീ​യ​വു​മാ​യി അ​ത് ന​ട​പ്പാ​ക്ക​ണ​മെ​ന്നും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. രാ​ജ്യ​സ​ഭ​യി​ൽ ജാ​തി സെ​ൻ​സ​സ് വി​ഷ​യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കി​ടെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ലി​കാ​ർ​ജു​ന ഖാ​ർ​ഗെ ത​നി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജാ​തി സെ​ൻ​സ​സ് ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ വൊ​ക്ക​ലി​ഗ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി.​ജെ.​പി, ജെ.​ഡി-​എ​സ് നേ​താ​ക്ക​ളും സ​മു​ദാ​യ സ​ന്യാ​സി​മാ​രും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ വൊ​ക്ക​ലി​ഗ നേ​താ​വാ​യ ശി​വ​കു​മാ​റും ഒ​പ്പി​ട്ട​ത് ച​ർ​ച്ച​യാ​യി​രു​ന്നു. ജാ​തി ​സെ​ൻ​സ​സ് ന​ട​പ്പാ​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ​പ​ത്രി​ക​യി​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രി​ക്കെ, അ​തി​ന് വി​പ​രീ​ത നി​ല​പാ​ടാ​ണ് ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ഡി.​കെ. പ്ര​ക​ടി​പ്പി​ച്ച​ത്. ഇ​ത് ബി.​ജെ.​പി ദേ​ശീ​യ​ത​ല​ത്തി​ൽ​ത​ന്നെ ആ​യു​ധ​മാ​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​സ​ഭ​യി​ൽ ച​ർ​ച്ച​ക്കി​ടെ ബി.​ജെ.​പി എം.​പി സു​ശീ​ൽ കു​മാ​ർ ശി​വ​കു​മാ​റി​​​ന്റെ നി​ല​പാ​ട് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നോ​ട് രൂ​ക്ഷ​മാ​യാ​ണ് ഖാ​ർ​ഗെ പ്ര​തി​ക​രി​ച്ച​ത്. ‘എ​ല്ലാ ഉ​ന്ന​ത ജാ​തി​ക്കാ​രും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​ണ്’ എ​ന്നാ​യി​രു​ന്നു ഖാ​ർ​ഗെ​യു​ടെ മ​റു​പ​ടി. അ​ശാ​സ്ത്രീ​യ​മാ​യാ​ണ് ജാ​തി സെ​ൻ​സ​സ് ന​ട​ത്തി​യ​തെ​ന്നും ഈ ​റി​പ്പോ​ർ​ട്ട് ത​ള്ളി മ​റ്റൊ​രു സ​ർ​വേ ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ക​ർ​ണാ​ട​ക​യി​ലെ പ്ര​ബ​ല സ​മു​ദാ​യ​ങ്ങ​ളാ​യ വൊ​ക്ക​ലി​ഗ​രു​ടെ​യും ലിം​ഗാ​യ​ത്തു​ക​ളു​ടെ​യും ആ​വ​ശ്യം. ശി​വ​കു​മാ​റി​നു​പു​റ​മെ, ഏ​താ​നും മ​ന്ത്രി​മാ​രും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും വീ​ര​ശൈ​വ ലിം​ഗാ​യ​ത്ത് അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​നു​മാ​യ ഷാ​മ​ന്നൂ​ർ ശി​വ​ശ​ങ്ക​ര​പ്പ​യും അ​ട​ക്ക​മു​ള്ള​വ​ർ ജാ​തി സെ​ൻ​സ​സ് വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്ന നി​ല​പാ​ട് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു​ക​ഴി​ഞ്ഞു.

‘ജാ​തി സെ​ൻ​സ​സി​നെ ഞാ​ൻ എ​വി​ടെ​യും എ​തി​ർ​ത്തി​ട്ടി​ല്ല. ജാ​തി സെ​ൻ​സ​സ് ന​ട​ത്തു​ക എ​ന്ന​ത് പാ​ർ​ട്ടി​യു​ടെ ന​യ​മാ​ണ്. ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​റാ​ണ് അ​ത് ക​ർ​ണാ​ട​ക​യി​ൽ ന​ട​ത്തി​യ​ത്. നി​ര​വ​ധി എം.​എ​ൽ.​എ​മാ​രും മ​ന്ത്രി​മാ​രും എ​ന്റെ അ​തേ അ​ഭി​പ്രാ​യ​ക്കാ​രാ​ണ്. സെ​ൻ​സ​സ് കൃ​ത്യ​ത​യോ​ടെ ന​ട​ത്ത​ണം. വ​ള​രെ വ്യ​വ​സ്ഥാ​പി​ത​മാ​യി ന​ട​ത്തേ​ണ്ട ഒ​ന്നാ​ണ് സെ​ൻ​സ​സ്. ജാ​തി സെ​ൻ​സ​സി​ന്റെ ഭാ​ഗ​മാ​യി എ​ന്റെ വീ​ട്ടി​ൽ ആ ​ജ​ന​സം​ഖ്യ ക​ണ​ക്കി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വ​ർ​ക്കു​ള്ള അ​വ​കാ​ശ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നാ​ൽ, ന്യൂ​ന​പ​ക്ഷ​വും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളു​മെ​ല്ലാം അ​തി​ന​നു​സ​രി​ച്ചു​ള്ള അ​വ​കാ​ശ​ങ്ങ​ൾ ചോ​ദി​ക്കും. ജാ​തി സെ​ൻ​സ​സി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫ​ണ്ട് അ​നു​വ​ദി​ക്കേ​ണ്ടി​വ​രു​ക. അ​തി​നാ​ൽ, അ​ത് ന്യാ​യ​മു​ള്ള​താ​ക​ണം. അ​തി​ന് ശാ​സ്ത്രീ​യ​മാ​യ സ​മീ​പ​നം വേ​ണം-​ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ഞാ​നൊ​രു പി​ന്നാ​ക്ക വ​ർ​ഗ​ക്കാ​ര​നാ​ണ്. വൊ​ക്ക​ലി​ഗ പി​ന്നാ​ക്ക വ​ർ​ഗ​മാ​ണ്. എ​ന്നാ​ൽ, പാ​ർ​ട്ടി പ്ര​സി​ഡ​ന്റെ​ന്ന നി​ല​യി​ൽ എ​നി​ക്ക് എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളെ​യും ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്ക​ണം. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി എ​ന്തു​പ​റ​ഞ്ഞാ​ലും അ​തി​നൊ​പ്പം ഞ​ങ്ങ​ൾ നി​ൽ​ക്കും. ജാ​തി സെ​ൻ​സ​സ് പോ​ലെ​യു​ള്ള​വ കൊ​ണ്ടു​വ​രു​ന്ന​തി​ൽ മു​ന്നി​ൽ​നി​ന്ന സം​സ്ഥാ​ന​മാ​ണ് ക​ർ​ണാ​ട​ക. എ​ന്നാ​ൽ, പി​ന്നാ​ക്ക വി​ക​സ​ന ക​മീ​ഷ​ൻ സെ​ക്ര​ട്ട​റി ജാ​തി സെ​ൻ​സ​സി​ൽ ഇ​തു​വ​രെ ഒ​പ്പു​വെ​ച്ചി​ട്ടി​ല്ല. ആ ​റി​പ്പോ​ർ​ട്ട് സാ​ധു​വാ​ണോ അ​ല്ല​യോ എ​ന്ന​ത് വ​ലി​യ ചോ​ദ്യ​മാ​ണ്. പു​തി​യ ചെ​യ​ർ​മാ​ൻ തെ​റ്റു​ക​ൾ തി​രു​ത്തു​മെ​ന്ന് ക​രു​തു​ന്ന​താ​യും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ ക​ഴി​ഞ്ഞ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് 2015ലാ​ണ് സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക-​വി​ദ്യാ​ഭ്യാ​സ സ​ർ​വേ (ജാ​തി സെ​ൻ​സ​സ്) ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​ത്. 170 കോ​ടി ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. അ​ന്ന​ത്തെ പി​ന്നാ​ക്ക വ​ർ​ഗ ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ എ​ച്ച്. ക​ന്ദ​രാ​ജു​വി​നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​നു​ള്ള ചു​മ​ത​ല. 2018ൽ ​സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​റി​ന്റെ അ​വ​സാ​ന കാ​ല​ത്ത് ജാ​തി സെ​ൻ​സ​സ് പു​ർ​ത്തി​യാ​യെ​ങ്കി​ലും സ​ർ​ക്കാ​റി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നി​ല്ല. 2018ൽ ​സ​ഖ്യ​സ​ർ​ക്കാ​റും 2019ൽ ​ബി.​ജെ.​പി സ​ർ​ക്കാ​റും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ ഇ​തേ​ക്കു​റി​ച്ച് ച​ർ​ച്ച ​പോ​ലും സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ല്ല. സി​ദ്ധ​രാ​മ​യ്യ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​യ​തോ​ടെ ജാ​തി സെ​ൻ​സ​സ് വി​ഷ​യം പൊ​ടി​ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ക്ക വ​ർ​ഗ ക​മീ​ഷ​ന്റെ നി​ല​വി​ലെ ചെ​യ​ർ​മാ​നാ​യ കെ. ​ജ​യ​പ്ര​കാ​ശ് ഹെ​ഗ്ഡെ​യു​ടെ പ​ക്ക​ലാ​ണ് ഇ​പ്പോ​ൾ ജാ​തി സെ​ൻ​സ​സ് റി​പ്പോ​ർ​ട്ടു​ള്ള​ത്. ജ​നു​വ​രി 31 ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ന​ൽ​കി​യ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mallikarjun KhargeDK Shivakumarcaste census
News Summary - Kharge against Shivakumar in caste census controversy
Next Story