ലോകകപ്പിന് കിക്കോഫ് സീരീസുമായി വി.കെ.സി പ്രൈഡ്
text_fieldsബംഗളൂരു: ലോകകപ്പ് ഫുട്ബാള്‍ മാമാങ്കം ആഘോഷമാക്കാന്‍ വി.കെ.സി പ്രൈഡ് പുതിയ കിക്കോഫ് സീരീസ് പാദരക്ഷകള്‍ അവതരിപ്പിച്ചു. ഖത്തറില്‍ നടക്കുന്ന ലോക ഫുട്ബാള്‍ മേളയില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ജഴ്സി നിറങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പാദരക്ഷകള്‍ വിപണിയിലിറക്കുന്നത്.
കിക്കോഫ് സീരീസ് പാദരക്ഷകളുടെ വിപണനോദ്ഘാടനം വി.കെ.സി ഗ്രൂപ് ചെയര്മാന് വി.കെ.സി. മമ്മദ് കോയ നിര്‍വഹിച്ചു. ഓള് കേരള ഫൂട് വെയര്‍ ഡീലേഴ്സ് അസോസിയേഷന് (എ.കെ.എഫ്.ഡി.എ) ട്രഷറര്‍ ഹസന് ഹാജി ഏറ്റുവാങ്ങി. വി.കെ.സി കിക്കോഫ് സീരീസില്‍ ഫ്ലിപ് േഫ്ലാപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. 289 രൂപ മുതല്‍ 339 രൂപ വരെയാണ് വില.
കായികപ്രേമികള്‍ക്കായി ഈ ലോകകപ്പ് സീസണില്‍ പുതിയൊരു ഉൽപന്നം വേണമെന്ന ആശയത്തില്‍നിന്നാണ് സവിശേഷ ഗ്രാഫിക്സുകളോടെയുള്ള വി.കെ.സി പ്രൈഡ് കിക്കോഫ് സീരീസ് പാദരക്ഷകള്‍ അവതരിപ്പിച്ചതെന്ന് വി.കെ.സി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ വി.കെ.സി റസാക്ക് പറഞ്ഞു. പാദരക്ഷകളില്‍ ഒരു രാജ്യത്തിന്റെയും പതാക ഉപയോഗിച്ചിട്ടില്ല. അവയുടെ നിറക്കൂട്ടുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.