കിസാൻ സർവിസ് സൊസൈറ്റി ദേശീയ സമ്മേളനം തുടങ്ങി
text_fieldsബംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന കിസാൻ സർവിസ് സൊസൈറ്റിയുടെ മൂന്നാമത് ദേശീയ സമ്മേളനം മൈസൂരുവിൽ തുടങ്ങി. സുത്തൂർ ശ്രീ ക്ഷേത്ര ജെ.എസ്.എസ് മഹാവിദ്യാപീഠത്തിൽ നടക്കുന്ന സമ്മേളനം ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ഡയറക്ടർ ഡോ. ആർ.കെ. സിങ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ കാർഷിക മുന്നേറ്റ പ്രവർത്തനത്തിന് ആക്കം കൂട്ടാൻ കിസാൻ സർവിസ് സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾ ഉജ്ജ്വലമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭക്ഷ്യസുരക്ഷയും അതുവഴി രാജ്യത്തിന്റെ വളർച്ചയും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. കിസാൻ സർവിസ് സൊസൈറ്റി ദേശീയ ചെയർമാൻ ജോസ് തയ്യിൽ അധ്യക്ഷത വഹിച്ചു.
ഡോ. കെ.എ. സുജന (ഡയറക്ടർ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ), ഡോ. ജി. കരുണാകരൻ (പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഐ.ഐ.എച്ച്.ആർ, ബാംഗ്ലൂർ), ഡോ. എച്ച്.വി. ദിവ്യ (സീനിയർ സൈന്റിസ്റ്റ്, ജെ.എസ്.എസ് കൃഷിവിദ്യ കേന്ദ്ര), എൻ.എം. ശിവശങ്കരപ്പ (ഡയറക്ടർ, ജെ.എസ്.എസ്, മഹാവിദ്യാപീഠ-മൈസൂരു) എന്നിവർ സംസാരിച്ചു. ദേശീയ ജനറൽ സെക്രട്ടറി എസ്. സുരേഷ് സ്വാഗതവും ദേശീയ വൈസ് ചെയർമാൻ റെനി ജേക്കബ് നന്ദിയും പറഞ്ഞു.
ചർച്ചയിൽ ഡോ. ജോസഫ് ജോൺ (സ്വാമിനാഥൻ ഫൗണ്ടേഷൻ), ഡോ. ബിനു പൈലറ്റ് (മാനേജിങ് ഡയറക്ടർ സ്റ്റേറ്റ് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി), ഡോ. എം.എ. സുധീർ ബാബു (സോയിൽ സർവേ ഡിപ്പാർട്ട്മെന്റ് കേരള), എച്ച്. അരുൺകുമാർ, എസ്. സുബ്രഹ്മണ്യൻ, ജോയ് ജോസഫ് മൂക്കൻതോട്ടം, ആർ. സോമശേഖരൻ നായർ എന്നിവർ പങ്കെടുത്തു.
ഞായറാഴ്ച കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ സമ്മേളനത്തിൽ സംസാരിക്കും. സമാപന സമ്മേളനം ജഗദ് ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹസ്വാമിജി ഉദ്ഘാടനം ചെയ്യും. രാവിലെ നടക്കുന്ന മില്ലറ്റ് മഹോത്സവം ഡോ. ഖാദർ വാലി ഉദ്ഘാടനം ചെയ്യും. ‘ആരോഗ്യമുള്ള രാജ്യം, സമൃദ്ധിയുള്ള കർഷകൻ’ എന്ന ലക്ഷ്യത്തോടെയാണ് ദേശീയ അന്തർദേശീയ തലങ്ങളിൽ കിസാൻ സർവിസ് സൊസൈറ്റി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.