കെ.എൻ.എസ്.എസ് കുടുംബസംഗമം
text_fieldsകെ.എൻ.എസ്.എസ് ജാലഹള്ളി കരയോഗത്തിന്റെ കുടുംബസംഗമത്തിൽനിന്ന്
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി ജാലഹള്ളി കരയോഗത്തിന്റെ കുടുംബസംഗമവും ഓണാഘോഷവും എച്ച്.എം.ടി വാച്ച് ഫാക്ടറിക്ക് സമീപമുള്ള കമ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ചു. കരയോഗം ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, ട്രഷറർ പി.എസ്. നായർ, കേരള സമാജം മല്ലേശ്വരം സോൺ പ്രസിഡന്റ് രാജഗോപാൽ എന്നിവർ പങ്കെടുത്തു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അവാർഡ് നൽകി. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ നടന്നു. ഓണസദ്യ ഒരുക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.