കെ.എൻ.എസ്.എസ് വാർഷിക യോഗം ഏഴിന്
text_fieldsബംഗളൂരു: കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഞായറാഴ്ച രാവിലെ 10ന് കരയോഗം ഓഫിസിൽ നടക്കും. പ്രസിഡന്റ് ശ്രീകുമാർ കുറുപ്പ് അധ്യക്ഷത വഹിക്കും. മഹിളാവിഭാഗം ഐശ്വര്യയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വൈകീട്ട് 3.30ന് കരയോഗം ഓഫിസിൽ ചേരും.
ദാസറഹള്ളി കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഞായറാഴ്ച രാവിലെ 9.30ന് സന്തോഷ് നഗറിലെ കരയോഗം ഓഫിസിൽ നടക്കും. പ്രസിഡന്റ് ആർ. അനിൽ അധ്യക്ഷതവഹിക്കും.
ചന്ദാപുര കരയോഗം, മഹിളാ വിഭാഗം ദശമി, യുവജന വിഭാഗം എന്നിവയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഞായറാഴ്ച വൈകീട്ട് മൂന്നിന് ഹെന്നഗര ഗേറ്റിലെ റസ്റ്റാറന്റ് ഹാളിൽ നടക്കും. പ്രസിഡന്റ് കെ. കേശവൻകുട്ടി അധ്യക്ഷത വഹിക്കും.
ഇന്ദിരാ നഗർ കരയോഗത്തിന്റെയും മഹിളാ വിഭാഗം, യുവജന വിഭാഗം എന്നിവയുടെയും വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഞായറാഴ്ച രാവിലെ 10.30ന് ഇന്ദിരാനഗർ ഇ.സി.എ ക്ലബ് ഹാളിൽ നടക്കും. പ്രസിഡന്റ് സനൽ കെ. നായർ അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.