Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൊ​ച്ചു​വേ​ളി,...

കൊ​ച്ചു​വേ​ളി, ഇ​ന്റ​ർ​സി​റ്റി, ഐ​ല​ന്റ് എ​ക്സ്പ്ര​സു​ക​ൾ​ക്ക് ക​ന്റോ​ൺ​മെ​ന്റി​ൽ സ്റ്റോ​പ് ഒ​ഴി​വാ​ക്കി

text_fields
bookmark_border
Bengaluru Cantonment station
cancel
camera_alt

ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ (ഫ​യ​ൽ ചി​ത്രം)

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള കൊ​ച്ചു​വേ​ളി, ഇ​ന്റ​ർ​സി​റ്റി, ഐ​ല​ന്റ് എ​ക്സ്പ്ര​സു​ക​ള​ട​ക്കം 83 ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ ബം​ഗ​ളൂ​രു ക​ന്റോ​ൺ​മെ​ന്റ് സ്റ്റേ​ഷ​നി​ൽ ഒ​ഴി​വാ​ക്കി.

ക​ന്റോ​ൺ​മെ​ന്റ് സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് നി​യ​ന്ത്ര​ണം. സെ​പ്റ്റം​ബ​ർ 20 മു​ത​ൽ ഡി​സം​ബ​ർ 20 വ​രെ​യാ​ണ് സ്റ്റോ​പ് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു.

കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു -എ​റ​ണാ​കു​ളം ഇ​ന്റ​ർ​സി​റ്റി സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (12677), മൈ​സൂ​രു -കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (16315), കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു -ക​ന്യാ​കു​മാ​രി ഐ​ല​ന്റ് എ​ക്സ്പ്ര​സ് (16526), എ​റ​ണാ​കു​ളം -കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു ഇ​ന്റ​ർ​സി​റ്റി സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (12678), കൊ​ച്ചു​വേ​ളി -മൈ​സൂ​രു എ​ക്സ്പ്ര​സ് (16316), ക​ന്യാ​കു​മാ​രി - കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു ഐ​ല​ന്റ് എ​ക്സ്പ്ര​സ് (16525) എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും സ​ർ​വി​സു​ള്ള ട്രെ​യി​നു​ക​ൾ.

ലോ​ക്മാ​ന്യ തി​ല​ക് -കോ​യ​മ്പ​ത്തൂ​ർ എ​ക്സ്പ്ര​സ് (11013), കോ​യ​മ്പ​ത്തൂ​ർ -ലോ​ക​മാ​ന്യ തി​ല​ക് എ​ക്സ്പ്ര​സ് (11014) അ​ട​ക്ക​മു​ള്ള മ​റ്റു ഹ്ര​സ്വ​ദൂ​ര, ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളു​ടെ​യും സ്റ്റോ​പ് ഒ​ഴി​വാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newscantonment station
News Summary - Kochuveli, Intercity and Island Express Cantonment stop omitted
Next Story