ദീപാവലിക്ക് കൊച്ചുവേളി സ്പെഷൽ
text_fieldsബംഗളൂരു: ദീപാവലിക്കാലത്തെ യാത്രാ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിയിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സ്പെഷൽ ട്രെയിൻ അനുവദിച്ചു. കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു അന്ത്യോദയ സ്പെഷൽ (06039), എസ്.എം.വി.ടി ബംഗളൂരു - കൊച്ചുവേളി അന്ത്യോദയ സ്പെഷൽ (06040) എന്നീ ട്രെയിനുകളാണ് അനുവദിച്ചത്.
നവംബർ നാലിന് വൈകീട്ട് 6.05ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു അന്ത്യോദയ സ്പെഷൽ ട്രെയിൻ (06039) പിറ്റേ ദിവസം രാവിലെ 10.55ന് ബംഗളൂരുവിലെത്തും. നവംബർ അഞ്ചിന് ഉച്ചക്ക് 12.45ന് ബൈയപ്പനഹള്ളി ടെർമിനലിൽനിന്ന് പുറപ്പെടുന്ന എസ്.എം.വി.ടി ബംഗളൂരു-കൊച്ചുവേളി അന്ത്യോദയ സ്പെഷൽ (06040) പിറ്റേദിവസം പുലർച്ച അഞ്ചിന് കൊച്ചുവേളിയിലെത്തും. ഇരുദിശകളിലുമായി കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
എസ്.എം.വി.ടി ബംഗളൂരുവിൽനിന്ന് കാർവാറിലേക്കും യശ്വന്ത്പൂരിൽനിന്ന് മംഗളൂരുവിലേക്കും എസ്.എസ്.എസ് ഹുബ്ബള്ളിയിൽനിന്ന് മംഗളൂരുവിലേക്കും സ്പെഷൽ ട്രെയിനുകൾ ദക്ഷിണ പശ്ചിമ റെയിൽവെ പ്രഖ്യാപിച്ചിരുന്നു. എസ്.എം.വി.ടി ബംഗളൂരു-കാർവാർ- എസ്.എം.വി.ടി ബംഗളൂരു (06597/06598), യശ്വന്ത്പൂർ- മംഗളൂരു ജങ്ഷൻ- യശ്വന്ത്പൂർ (06565/06566), എസ്.എസ്.എസ് ഹുബ്ബള്ളി- മംഗളൂരു ജങ്ഷൻ-എസ്.എസ്എസ് ഹുബ്ബള്ളി (07311/07312) എന്നീ ട്രെയിനുകളാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.