കൊങ്കണി സാഹിത്യ അക്കാദമി അവാർഡ് വിതരണം നടത്തി
text_fieldsഅവാർഡ് ജേതാക്കൾ
ബംഗളൂരു: കർണാടക കൊങ്കണി സാഹിത്യ അക്കാദമി, കൊങ്കണി ക്രിസ്ത്യൻ അസോസിയേഷനുമായി സഹകരിച്ച് 2024ലെ ഓണററി അവാർഡുകളും പുസ്തക അവാർഡ് ദാന ചടങ്ങും മൈസൂരുവിലെ കൊങ്കണി ഭവനിൽ സംഘടിപ്പിച്ചു. ചാംരാജ് നിയമസഭ മണ്ഡലം എം.എൽ.എ കെ. ഹരീഷ് ഗൗഡ ഉദ്ഘാടനം ചെയ്ത് അവാർഡ് ജേതാക്കളെ ആദരിച്ചു. അക്കാദമി പ്രസിഡന്റ് ജോക്വിം സ്റ്റാൻലി അൽവാരെസ് അധ്യക്ഷതവഹിച്ചു. കഥകൾ, നോവലുകൾ, കവിതകൾ എന്നിവയിലൂടെ കൊങ്കണി സാഹിത്യത്തിന് നൽകിയ സംഭാവനകൾക്ക് പാട്രിക് കാമിൽ മൊറാസിന് അവാർഡ് കൈമാറി. വിവിധ കൊങ്കണി സംഗീത ഉപകരണങ്ങളിലെ വൈദഗ്ധ്യത്തിനും കലകളിലെ നേട്ടങ്ങൾക്കും ജോയൽ പെരേരക്ക് നൽകി. നാടോടിക്കലകളുടെ മേഖലയിൽ സിദ്ധി സംസ്കാരം സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സോബിന മോതേഷ് കാംബ്രാക്കർ നടത്തിയ ശ്രമങ്ങൾക്ക് അവാർഡ് സമർപ്പിച്ചു. പുസ്തക അവാർഡുകൾ ഫെൽസി ലോബോ വലേറിയൻ സെക്വീര നേടി. കന്നട സാംസ്കാരിക വകുപ്പ് മൈസൂരു ഡിവിഷൻ ജോ.ഡയറക്ടർ വി.എൻ. മല്ലികാർജുന സ്വാമി മുഖ്യാതിഥിയായി. അക്കാദമി പ്രസിഡന്റ് ജോക്വിം സ്റ്റാൻലി അൽവാരെസ് സ്വാഗതവും ജോൺ ഡിസൂസ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.