കോഴിക്കോട്-ബംഗളൂരു കർണാടക ആർ.ടി.സി ബസ് അപകടത്തിൽപെട്ടു
text_fieldsബംഗളൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍.ടി.സി.യുടെ സ്ലീപ്പര്‍ ബസ് ബംഗളൂരു-മൈസൂരു പാതയിലെ രാമനഗര ബിഡദിയിൽ അപകടത്തില്‍പ്പെട്ടു. 20ഓളം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ച മൂന്നരയോടെയാണ് അപകടം.
ഡ്രൈവർ മയക്കത്തിലായതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച ശേഷം റോഡരികിലെ സൈന്‍ ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു. ഈ സമയം മറ്റു വാഹനങ്ങൾ സമീപത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ബസ് കണ്ടക്ടര്‍ സുബ്രമണി, ഡ്രൈവര്‍ ഹൊസമണി എന്നിവർക്കും പരിക്കുണ്ട്. സുബ്രഹ്മണിക്ക് കാലിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
കാലിന് ശസ്ത്രക്രിയ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവര്‍ ബിഡദിയിലെ ഭാരത് കെംപണ്ണ ആശുപത്രിയില്‍ ചികിത്സ തേടി. കൂടുതൽ യാത്രക്കാരും മലയാളികളാണ്.
യാത്രക്കാരുടെ പ്രാഥമിക ചികിത്സാച്ചെലവ് വഹിക്കുമെന്ന് കര്‍ണാടക ആര്‍.ടി.സി അറിയിച്ചു. അപകടത്തില്‍പ്പെട്ട ബസിന്റെ കോഴിക്കോട്ടേക്കുള്ള സർവിസിന് പകരം ബസ് ഏര്‍പ്പെടുത്തി. അപകട സ്ഥലത്തുനിന്ന് പലരും സ്വന്തം നിലക്ക് വാഹനം ഏർപ്പാടാക്കിയാണ് വീടണഞ്ഞത്. ബിഡദി ട്രാഫിക് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.