മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസപകടം; മലപ്പുറം സ്വദേശിയായ ഡ്രൈവർ മരിച്ചു
text_fieldsബംഗളൂരു: മാണ്ഡ്യ മദ്ദൂരിൽ കേരള ആർ.ടി.സി ബസ് ഡിവൈഡറിലിടിച്ചുകയറിയുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിയായ ഡ്രൈവർ മരിച്ചു.
മലപ്പുറം ഡിപ്പോയിൽ നിന്നുള്ള മലപ്പുറം-ബംഗളൂരു സൂപ്പർ ഡീലക്സ് സ്പെഷൽ സർവിസിലെ (ആർ.പി.സി 899) ബസ് ഡ്രൈവർ വൈലത്തൂർ താനാളൂർ പകര ചക്കിയത്തിൽ വീട്ടിൽ സി. അബൂബക്കർ-ഇയ്യാത്തുട്ടി ദമ്പതികളുടെ മകൻ ഹസീബ് (48) ആണ് മരിച്ചത്. കണ്ടക്ടർക്ക് നിസ്സാര പരിക്കേറ്റു. യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. തിങ്കളാഴ്ച പുലർച്ച അഞ്ചോടെ മൈസൂരു-ബംഗളൂരു പാതയിലാണ് അപകടം. മുന്നിൽ പോവുകയായിരുന്ന ലോറി സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് വെട്ടിയൊഴിഞ്ഞ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.
സ്റ്റിയറിങ്ങിനും കാബിനും ഇടയിൽ കുടുങ്ങിയാണ് ഡ്രൈവറുടെ മരണം. മൃതദേഹം മാണ്ഡ്യ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യ: ബദറുന്നിസ. മക്കൾ: ഹനാൻ, ഹൻസ. സഹോദരങ്ങൾ: സക്കീന, ബാസിം, ഹസീദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പകര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.