പോത്തിറച്ചിയുമായി വന്ന യുവാവിന്റെ ബൈക്ക് തകർത്തു; ഇറച്ചി കൊണ്ടുവന്നയാളെയും അക്രമികളെയും അറസ്റ്റ് ചെയ്തു
text_fieldsബംഗളൂരു: ആന്ധ്രപ്രദേശില്‍നിന്ന് ബംഗളൂരുവിലേക്ക് പോത്തിറച്ചി കൊണ്ടുവരാന്‍ ശ്രമിച്ച യുവാവിന്റെ ബൈക്ക് ഒരുസംഘം തകർത്തു. സ്ഥലത്തെത്തിയ പൊലീസ് ഇറച്ചി കൊണ്ടുവന്നയാളെയും അക്രമികളെയും അറസ്റ്റ് ചെയ്തു
ശിവാജി നഗര്‍ സ്വദേശിയായ ഹിദായത്തുല്ല(32)യാണ് ദൊഡ്ഡബെല്ലാപുരയില്‍ അറസ്റ്റിലായത്. ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ച നാലുപേരെയും പൊലീസ് അറസ്റ്റുചെയ്തു.
ബംഗളൂരുവിലെ ഒരു സ്വകാര്യ ചടങ്ങിന് വേണ്ടിയാണ് 80 കിലോ പോത്തിറച്ചി ബൈക്കിന്റെ പിറകില്‍ കെട്ടിവെച്ച് കൊണ്ടുവന്നത്. സെപ്റ്റംബർ 16ന് രാത്രി 11 മണിക്കായിരുന്നു ഇത്. ദൊഡ്ഡബെല്ലാപുരയില്‍ എത്തിയപ്പോള്‍ പെട്ടെന്ന് മുന്നിൽ ഒരു വാഹനം വന്നതോടെ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞതായി പൊലീസ് പറയുന്നു. ഇറച്ചി റോഡില്‍ ചിതറിയതോടെ ചിലര്‍ ഇത് ചോദ്യം ചെയ്യുകയും ഹിദായത്തുല്ലയെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.
സ്ഥലത്തുണ്ടായിരുന്നവര്‍ ബൈക്ക് തകർക്കുകയും ചെയ്തു. തുടർന്നാണ് പൊലീസെത്തി മുഴുവൻ പേരെയും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.