‘കുടുംബസംഗമങ്ങൾ ശാസ്ത്രബോധന വേദികളാവണം’
text_fieldsബംഗളൂരു: അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമൊക്കെ തിരികെയെത്തുമ്പോൾ അവക്കെതിരെയുള്ള ശാസ്ത്രബോധന വേദികൾ കൂടിയാവണം കുടുംബസംഗമ സദസ്സുകൾ എന്ന് സാംസ്കാരിക പ്രവർത്തകനും ലോകകേരള സഭാംഗവുമായ കെ.പി. ശശിധരൻ അഭിപ്രായപ്പെട്ടു.
ബാംഗ്ലൂർ ശാസ്ത്ര സാഹിത്യ വേദിയുടെ 30ാമത് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്കും സാഹിത്യത്തിനുമൊപ്പം യുവതലമുറയിൽ ശാസ്ത്രാവബോധവും വളർത്തിയെടുക്കേണ്ടത് പുതിയ കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ദിര നഗർ ഇ.സി.എ ഹാളിൽ നടന്ന കുടുംബസംഗമ പരിപാടിയിൽ കവിതയുടെ നൃത്താവിഷ്കാരം, ഭരതനാട്യം, നാടോടി നൃത്തങ്ങൾ, ഗാനാലാപനം എന്നിവക്കു പുറമെ വിൻസൻറ് വാൻഗോഗ് എന്ന വിശ്വവിഖ്യാത ചിത്രകാരന്റെ ജീവിതത്തെ ആസ്പദമാക്കി സന്തോഷ് തകഴി രചനയും സംവിധാനവും നിർവഹിച്ച ‘സൂര്യകാന്തി’ എന്ന നാടകവും അരങ്ങേറി. തങ്കച്ചൻ പന്തളം പരിപാടി നിയന്ത്രിച്ചു.
യോഗത്തിൽ കെ.ബി. ഹുസൈൻ അധ്യക്ഷത വഹിച്ചു. കെ.പി. ശശിധരൻ മുഖ്യാതിഥിയായി. ജോ. സെക്രട്ടറി പി.പി. പ്രദീപ് അതിഥിയെ പരിചയപ്പെടുത്തി. പ്രോഗ്രാം കമ്മിറ്റി രഞ്ജിത്ത്, തങ്കമ്മ സുകുമാരൻ, സെക്രട്ടറി പൊന്നമ്മ ദാസ്, ടി.വി. പ്രതീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.