കുവൈത്തിലെ ദുരന്തം: കർണാടകയുടെ നോവായി വിജയകുമാർ പ്രസന്ന
text_fieldsബംഗളൂരു: കുവൈത്തിലെ അഗ്നിദുരന്തത്തിൽ മരിച്ച കലബുറഗി ജില്ലയിലെ വിജയകുമാർ പ്രസന്നയുടെ (41) മൃതദേഹം നാട്ടിലെത്തിച്ചു. അലന്ത് താലൂക്കിൽ സരസമ്പ ഗ്രാമത്തിലെ ഈ യുവാവിന്റെ വിയോഗം ഭാര്യയും മക്കളും മാതാപിതാക്കളും അറിഞ്ഞിരുന്നില്ല. അലന്ത് തഹസിൽദാറും പൊലീസ് ഇൻസ്പെക്ടറും ഗ്രാമത്തിൽ എത്തി വിജയകുമാറിന്റെ സഹോദരൻ സതീഷിനെ വിവരം അറിയിക്കുകയായിരുന്നു. മന്ത്രി പ്രിയങ്ക് ഖാർഗെ മൃതദേഹം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി. കൊച്ചിയിൽനിന്ന് വിമാനത്തിൽ ഹൈദരാബാദിലേക്കും അവിടെ നിന്ന് ആംബുലൻസിൽ റോഡ് മാർഗവുമാണ് മൃതദേഹം കൊണ്ടുവന്നത്. 10 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന വിജയകുമാർ ഒരു വർഷം മുമ്പാണ് നാട്ടിൽ വന്ന് പോയത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.