ലബീദ് ഷാഫി വീണ്ടും സോളിഡാരിറ്റി കർണാടക പ്രസിഡന്റ്
text_fieldsബംഗളൂരു: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കർണാടക സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി ലബീദ് ഷാഫിയെ വീണ്ടും തെരഞ്ഞെടുത്തു. മംഗളൂരു ആലിയ അറബിക് കോളജിൽനിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ പി.ജി നേടിയ ലബീദ് ഷാഫി കോഴിക്കോട് യൂനിവേഴ്സിയിൽ നിന്ന് ബി.എയും എം.എയും നേടിയിട്ടുണ്ട്.
സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) ദേശീയ പ്രസിഡന്റായും ചുമതല വഹിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി കർണാടക പ്രസിഡന്റ് ഡോ. മുഹമ്മദ് സഅദ് ബെൽഗാമിയുടെ സാന്നിധ്യത്തിലായിരുന്നു തെരെഞ്ഞടുപ്പ്.2023-25 വർഷത്തേക്കുള്ള സോളിഡാരിറ്റി സംസ്ഥാന ഉപദേശകസമിതി ഭാരവാഹികൾ: മുഹമ്മദ് മഅസ് സൽമാൻ മനിയർ (ബംഗളൂരു), മുഹമ്മദ് ദാനിഷ് (പനെമാംഗ്ലൂർ), ഡോ. നസീം അഹമ്മദ് (ബംഗളൂരു),
മുഹമ്മദ് റഫീക്ക് (ബിദർ), ഹംസ മുഅസ്സം അലി (കലബുർഗി), അൽതാഫ് അംജദ് (ബസവകല്യാൺ), മുഹമ്മദ് റഹാൻ (ഉഡുപ്പി), അബ്ദുൽ ഹസീബ് (റോൺ), മുഹമ്മദ് യാസീൻ (കോഡിബെങ്കരെ), നിഹാൽ കിടിയൂർ (ഉഡുപ്പി), മുദസ്സിർ ഖാൻ (ഹുൻസുർ), മുഹമ്മദ് അലി മുർതസ (സിന്ദ്നൂർ), മുഹമ്മദ് ഫാറൂഖ് (തീർഥഹള്ളി), ഹാരിസ് ബെൽഗാമി (ബംഗളൂരു), മുഹമ്മദ് നിസാമുദ്ദീൻ (ദേവനഗെരെ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.