മംഗളൂരു കെട്ടിക്കൽ മണ്ണിടിച്ചിലിന് പിന്നിൽ മാഫിയ -മന്ത്രി ദിനേശ് ഗുണ്ടുറാവു
text_fieldsമംഗളൂരു: കെട്ടിക്കൽ കുന്നിൽ മണ്ണിടിച്ചിൽ ആവർത്തിക്കുന്നതിന് ദേശീയ പാത വികസനത്തിന്റെ മറവിൽ മണ്ണ് മാഫിയ നടത്തുന്ന അനിയന്ത്രിത പ്രവൃത്തികളാണെന്ന് മന്ത്രി ദിനേശ് ഗുണ്ടുറാവു.
വെള്ളിയാഴ്ച മഴക്കെടുതി മേഖലകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി.പ്രളയക്കെടുതികൾക്ക് അഡ്യപ്പാടിയിൽ അറുതിയില്ലെന്ന് ആ മേഖലയിലെ ജനങ്ങൾ മന്ത്രിയോട് പരാതിപ്പെട്ടു. ഫൽഗുനി പുഴ കരകവിഞ്ഞാണ് ഇവിടെ വെള്ളം കയറി ദുരിതം വിതക്കുന്നത്. ഇതിന് പരിഹാരം കാണാൻ പുഴ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജില്ല ഡെപ്യൂട്ടി കമീഷണർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.