വഖഫ് ബോർഡിലെ ഭൂമി രജിസ്ട്രേഷൻ നിർത്തിവെപ്പിക്കണം -പ്രതിപക്ഷ നേതാവ്
text_fieldsബംഗളൂരു: കർണാടകയിലെ വഖഫ് ബോർഡിന് കീഴിലെ ഭൂമി രജിസ്ട്രേഷനുകൾ അടിയന്തരമായി നിർത്തിവെപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വഖഫ് ഭേദഗതി ബിൽ ജോയന്റ് പാർലമെന്ററി കമ്മിറ്റി ചെയർപേഴ്സൻ ജഗദംബിക പാൽ എന്നിവരോട് പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു.
ജോയന്റ് പാർലമെന്ററി കമ്മിറ്റിയുടെ നടപടികൾ പൂർത്തിയാകുന്നതുവരെ വഖഫ് ബോർഡിന് കീഴിലെ ഭൂമി രജിസ്ട്രേഷനുകൾ നിർത്തിവെക്കണമെന്നാണ് ആവശ്യം. കർണാടകയിൽ കർഷകരുടേതടക്കം 10,000ത്തോളം ഏക്കർ ഭൂമിയിൽ ഇത്തരത്തിൽ വഖഫ് ബോർഡ് അവകാശമുന്നയിക്കുന്നുണ്ടെന്നും ക്ഷേത്രം, മഠങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവയുടെ ഭൂമിയിലും അവകാശമുന്നയിക്കുന്നുണ്ടെന്നും കത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.