പാളത്തിലേക്ക് മണ്ണിടിഞ്ഞു; എട്ട് ട്രെയിൻ സർവിസുകൾ റദ്ദാക്കി
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ സുബ്രഹ്മണ്യക്കടുത്ത് പാളത്തിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് എട്ട് ട്രെയിനുകളുടെ സർവിസ് റദ്ദാക്കി. യെടകുമാരിക്കും കഡഗരവള്ളിക്കും ഇടയിൽ വെള്ളിയാഴ്ച വൈകീട്ടാണ് മണ്ണിടിഞ്ഞത്. കെ.എസ്.ആർ ബംഗളൂരു -കണ്ണൂർ എക്സ്പ്രസ് (16511) ശനിയാഴ്ച സർവിസ് നടത്തിയില്ല. ഞായറാഴ്ചത്തെ സർവിസ് റദ്ദാക്കുകയും ചെയ്തു. തിരിച്ചുള്ള ട്രെയിനിന്റെ (16512) ഇന്നത്തെയും നാളത്തെയും സർവിസ് റദ്ദാക്കിയിട്ടുണ്ട്. മംഗളൂരു സെൻട്രൽ -വിജയപുര പ്രത്യേക എക്സ്പ്രസും (07378) തിരിച്ചുള്ള ട്രെയിനും (07377) നാളെ സർവിസ് നടത്തില്ല. എസ്.എം.വി.ടി ബംഗളൂരു -മുരുഡേശ്വർ എക്സ്പ്രസ് (16585), മടക്ക ട്രെയിൻ (16586) എന്നിവയുടെ നാളത്തെ സർവിസും റദ്ദാക്കി. കെ.എസ്.ആർ ബംഗളൂരു -കാർവാർ (16595) ട്രെയിനിന്റെ ശനി, ഞായർ സർവിസുകളും തിരിച്ചുള്ള ട്രെയിനിന്റെ (16596) ഞായർ, തിങ്കൾ സർവിസുകളും റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.