മണ്ണിടിച്ചിൽ; കണ്ണൂർ എക്സ്പ്രസ് വഴിതിരിച്ചുവിട്ടു
text_fieldsമംഗളൂരു: ബംഗളൂരു -മംഗളൂരു റൂട്ടിൽ റെയിൽ പാളത്തിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്ത് സുരക്ഷ പരിശോധന പൂർത്തിയാവാത്തതിനാൽ കണ്ണൂർ (16511), ബംഗളൂരു (16512) എക്സ്പ്രസ് ട്രെയിനുകൾ ഞായറാഴ്ച ഷൊർണൂർ -സേലം റൂട്ടിൽ വഴിതിരിച്ചു വിട്ടു. അഞ്ച് ട്രെയിനുകളുടെ സർവിസ് പൂർണമായും, രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി. കണ്ണൂർ -കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16512), കെ.എസ്.ആർ ബംഗളൂരു -കണ്ണൂർ എക്സ്പ്രസ് (16511) എന്നിവ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും റദ്ദാക്കിയിട്ടുണ്ട്. സക് ലേഷ്പുര മേഖലയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിൽ നേരെയാക്കിയെങ്കിലും സുരക്ഷ പരിശോധന കഴിയാതെ ബംഗളൂരു -മംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാനാവില്ലെന്ന് അധികൃതർ പറഞ്ഞു. കാർവാർ -ബംഗളൂരു (16596), ബംഗളൂരു -മുരുഡേശ്വർ (16585) എക്സ്പ്രസ് ട്രെയിനുകൾ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മംഗളൂരു -വിജയപുര (07378), യശ്വന്ത്പുർ -കാർവാർ (16515), മംഗളൂരു -യശ്വന്ത്പുർ (16576) എക്സ്പ്രസ് ട്രെയിനുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.