കെ. സുരേന്ദ്രനെതിരെ നിയമനടപടി -യൂത്ത് കോൺഗ്രസ്
text_fieldsബംഗളൂരു: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പ്രസ്താവന നടത്തിയ ബി.ജെ.പി കേരള പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ നിയമനപടി സ്വീകരിക്കുമെന്ന് കർണാടക യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് നാലപ്പാട് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഭവത്തിന് കർണാടക യൂത്ത് കോൺഗ്രസിനും മുഹമ്മദ് നാലപ്പാടിനും പങ്കുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കും. കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ പറയാന്‍ കെ. സുരേന്ദ്രന് ആരുമല്ല. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും മുഹമ്മദ് നാലപ്പാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.