Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനിയമസഭ സീറ്റ് കോഴ;...

നിയമസഭ സീറ്റ് കോഴ; കോൺഗ്രസ് വക്താവിനോട് വിവരങ്ങൾ തേടാൻ ക്രൈം ബ്രാഞ്ച്

text_fields
bookmark_border
police-flex board
cancel

മം​ഗ​ളൂ​രു: ക​ഴി​ഞ്ഞ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി സീ​റ്റ് വി​ത​ര​ണ​ത്തി​ൽ 185 കോ​ടി​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നു എ​ന്ന ആ​രോ​പ​ണ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി ക്രൈം ​ബ്രാ​ഞ്ച് പൊ​ലീ​സ് കെ.​പി.​സി.​സി വ​ക്താ​വ് എം. ​ല​ക്ഷ്മ​ണി​ന് നോ​ട്ടീ​സ് അ​യ​ച്ചു.

ഉ​ഡു​പ്പി ജി​ല്ല​യി​ലെ ബൈ​ന്തൂ​ർ മ​ണ്ഡ​ലം സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് സം​ഘ്പ​രി​വാ​ർ നേ​താ​വ് ചൈ​ത്ര കു​ന്താ​പു​ര​യും കൂ​ട്ടാ​ളി​ക​ളും വ്യ​വ​സാ​യി ഗോ​വി​ന്ദ ബാ​ബു പൂ​ജാ​രി​യി​ൽ​നി​ന്ന് കോ​ടി​ക​ൾ വാ​ങ്ങി വ​ഞ്ചി​ച്ചു എ​ന്ന കേ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​ണി​ത്.ചൈ​ത്ര കു​ന്താ​പു​ര നി​യ​മ​സ​ഭ സീ​റ്റ് മോ​ഹി​ക​ളാ​യ 17 പേ​രെ പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചു എ​ന്ന് മൈ​സൂ​രു സ്വ​ദേ​ശി ല​ക്ഷ്മ​ൺ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ബം​ഗ​ളൂ​രു പൊ​ലീ​സ് ക​മീ ഷ​ണ​ർ ബി. ​ദ​യാ​ന​ന്ദ പ​റ​ഞ്ഞു.

ബി.​ജെ.​പി​യു​ടെ ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യി നേ​രി​ട്ടു​ള്ള ബ​ന്ധ​ത്തി​ലൂ​ടെ 23 പേ​ർ​ക്ക് ചൈ​ത്ര നി​യ​മ​സ​ഭ സീ​റ്റു​ക​ൾ ത​ര​പ്പെ​ടു​ത്തി ന​ൽ​കു​ക​യും വ​ൻ തു​ക കൈ​പ്പ​റ്റു​ക​യും ചെ​യ്തു എ​ന്ന് ല​ക്ഷ്മ​ൺ പ​റ​യു​ന്ന​ത് ബൈ​ന്തൂ​ർ ത​ട്ടി​പ്പു കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​വു​ന്ന കാ​ര്യ​മാ​ണ്.

ബൈ​ന്തൂ​ർ വ​ഞ്ച​ന​ക്കേ​സ് മു​ഖ്യ​പ്ര​തി ചൈ​ത്ര​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​തി​ന​കം പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി 2.76 കോ​ടി വി​ല​യു​ള്ള വ​സ്തു​വ​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

കേ​സി​ലെ മൂ​ന്നാം പ്ര​തി അ​ഭി​ന​വ സ്വാ​മി​യു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ഠ​ത്തി​ൽ​നി​ന്നും 56 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു.

സ്വാ​മി ഭൂ​മി വാ​ങ്ങു​ന്ന​തി​നു​ള്ള മു​ൻ​കൂ​ർ പ​ണ​മാ​യി ന​ൽ​കി​യ 20 ല​ക്ഷം രൂ​പ പ്ര​തി​യു​ടെ അ​ടു​പ്പ​ക്കാ​ര​നി​ൽ​നി​ന്ന് പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കേ​സി​ലെ എ​ട്ട് പ്ര​തി​ക​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:briberyCrime BranchCongress spokespersonLegislative seat
News Summary - Legislative seat bribery; Crime Branch to seek information from Congress spokesperson
Next Story