ലിംഗായത്ത് മഠാധിപതിയുടെ മരണം; മൂന്നുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടകയിലെ ലിംഗായത്ത് മഠാധിപതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മക്കല ദേവര മഠത്തിന്റെ തലവൻ മൃത്യുഞ്ജയ സ്വാമി (45), ദൊഡ്ഡബെല്ലാപുരയിലെ എൻജിനീയറിങ് വിദ്യാർഥിനിയായ നീലാംബിക എന്ന ചന്ദു (21), മുൻ അധ്യാപകനും അഭിഭാഷകനുമായ മഹാദേവയ്യ (62) എന്നിവരാണ് അറസ്റ്റിലായത്.
മഠാധിപന്റെ മരണം ഹണി ട്രാപ് മൂലമാണെന്നാണ് സംശയം. ബസവലിംഗ്വേശ്വര സ്വാമി എന്ന ബസവലിംഗ സ്വാമിയെ ഒക്ടോബർ 24നാണ് മഠത്തിലെ പൂജാമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തന്നെ ബ്ലാക്ക്മെയിൽ ചെയ്ത് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരുടെയും അറസ്റ്റ്. മൃത്യുഞ്ജയ സ്വാമിയുമായും മറ്റ് മഠങ്ങളുടെ തലവന്മാരുമായും നീലാംബികക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എൻജിനീയറിങ് വിദ്യാർഥിനി സ്വാമിയുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നുവെന്നും ഇതിന് കന്നൂർ മഠാധിപതിയായ മൃത്യുഞ്ജയ സ്വാമിയുടെ സഹായമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.