ലിസ്റ്റിക്ൾ ഡിജിറ്റൽ മാഗസിൻ പ്രകാശനം
text_fieldsബംഗളൂരു: തനിമ കലാസാഹിത്യ വേദി ബംഗളൂരു ചാപ്റ്റർ പുറത്തിറക്കിയ ലിസ്റ്റിക്ൾ ഡിജിറ്റൽ മാഗസിന്റെ പ്രകാശനകർമം തനിമ സംസ്ഥാന പ്രസിഡന്റ് ആദം അയ്യൂബ് നിർവഹിച്ചു.
നമുക്ക് ലഭ്യമായ ഏറ്റവും നല്ല ആയുധം അക്ഷരങ്ങളാണെന്നും തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കാൻ സാഹിത്യ സൃഷ്ടികളിലൂടെ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നീതിയുടെ പക്ഷത്താണ് തനിമ. വർണ-വർഗ-ജാതി-ഭാഷ വിവേചനങ്ങൾക്കതീതമായി നന്മയുടെ പക്ഷത്തുനിന്ന് സ്നേഹം കൊണ്ട് മനസ്സുകളെയും കരുതൽ കൊണ്ട് പ്രകൃതിയെയും സംരക്ഷിക്കണം. കലയിലും സാഹിത്യത്തിലുമുള്ള മികവു കൊണ്ട് മാനവികതയെ പുനഃസ്ഥാപിച്ച് ഫാഷിസത്തിന്റെ ഭീഷണിക്ക് തടയിടാനും വെറുപ്പിന്റെ നുണകളെ തുറന്നുകാട്ടാനും കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈനായി നടന്ന ചടങ്ങിൽ തനിമ ബംഗളൂരു പ്രസിഡന്റ് ആസിഫ് മഡിവാള അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ഹസീന ഷിയാസ് സ്വാഗതം പറഞ്ഞു.
തനിമ സംസ്ഥാന ജന.സെക്രട്ടറി ഫൈസൽ കൊച്ചി, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, കൺവീനർ ടോമി ജെ. ആലുങ്കൽ, റൈറ്റേഴ്സ് ഫോറം സെക്രട്ടറി മുഹമ്മദ് കുനിങ്ങാട്, നിഖിൽ ഇഖ്ബാൽ, തനിമ ബംഗളൂരു രക്ഷാധികാരി റഹീം കോട്ടയം, മീഡിയ സെക്രട്ടറി എ.എ. മജീദ്, മുർഷിദ് മോരങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.
സാഹിത്യ വിഭാഗം സെക്രട്ടറി അനീസ് സി.സി.ഒ അവതാരകനായി. സെക്രട്ടറി ജസീം കുട്ടമ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.