സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു; ഇനി പ്രചാരണച്ചൂടിലേക്ക്
text_fieldsബംഗളൂരു: നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എൻ.ഡി.എ, കോൺഗ്രസ് സ്ഥാനാർഥികൾ വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. ചന്നപട്ടണയിൽ ജെ.ഡി-എസ് -ബി.ജെ.പി സഖ്യത്തിന്റെ ശക്തിപ്രകടനമായി റാലി അരങ്ങേറി. നിഖിൽ കുമാരസ്വാമിക്കൊപ്പം പിതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി, പ്രതിപക്ഷ നേതാവ് ആർ. അശോക, ബി.ജെ.പി നേതാക്കളായ അശ്വത് നാരായൺ, ഡി. സദാനന്ദ ഗൗഡ തുടങ്ങിയവർ റാലിയിൽ അണിനിരന്നു.
ഹാവേരിയിലെ ഷിഗ്ഗോണിൽ മുൻ മുഖ്യമന്ത്രിയും ഹാവേരി എം.പിയുമായ ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മൈയും ബെള്ളാരി സന്ദൂറിൽ ബംഗാരു ഹനുമന്തുവും ബി.ജെ.പി സ്ഥാനാർഥികളായി പത്രിക നൽകി. സന്ദൂറിൽ പ്രചാരണ റാലിയിൽ ഗാലി ജനാർദന റെഡ്ഡിയും ബി. ശ്രീരാമുലുവും ഒന്നിച്ചണിനിരന്നു. ഷിഗ്ഗോണിലെ കോൺഗ്രസ് സ്ഥാനാർഥി യാസർ അഹമ്മദ് ഖാൻ പത്താൻ മന്ത്രി സമീർ അഹമ്മദ് ഖാന് ഒപ്പമെത്തിയാണ് പത്രിക നൽകിയത്. സന്ദൂറിലും ഷിഗ്ഗോണിലും കോൺഗ്രസിന്റെ വിമത സ്ഥാനാർഥികളും പത്രിക സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.