Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദീർഘദൂര സർവിസുകൾ;...

ദീർഘദൂര സർവിസുകൾ; കർണാടക 48 ബസുകൾ കൂടി വാങ്ങുന്നു

text_fields
bookmark_border
ദീർഘദൂര സർവിസുകൾ; കർണാടക 48 ബസുകൾ കൂടി വാങ്ങുന്നു
cancel

ബം​ഗ​ളൂ​രു: കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ന​ട​ത്താ​ൻ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പു​തി​യ 48 ബ​സു​ക​ൾ കൂ​ടി വാ​ങ്ങും. 44 നോ​ൺ എ.​സി. സ്ലീ​പ്പ​റു​ക​ളും നാ​ല് എ.​സി. സ്ലീ​പ്പ​റു​ക​ളു​മാ​ണ് പു​തു​താ​യി നി​ര​ത്തി​ലി​റ​ക്കു​ക. ഇ​വ ബി.​എ​സ്.​ആ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​യാ​യി​രി​ക്കും. ഇ​ന്ധ​ന​ക്ഷ​മ​ത കൂ​ടി​യ ഈ ​ബ​സു​ക​ൾ​ക്ക് മ​ലി​നീ​ക​ര​ണം കു​റ​വാ​യി​രി​ക്കും.

നേ​ര​ത്തേ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സി​ന് വൈ​ദ്യു​തി ബ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ച്ചി​രു​ന്നു. മാ​ർ​ച്ചോ​ടെ 50 ഓ​ളം വൈ​ദ്യു​തി ബ​സു​ക​ൾ നി​ര​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ഡീ​സ​ൽ ബ​സു​ക​ളേ​ക്കാ​ൾ വൈ​ദ്യു​തി​ബ​സു​ക​ളാ​ണ് ലാ​ഭ​ക​ര​മെ​ങ്കി​ലും അ​ന്ത​ർ​സം​സ്ഥാ​ന റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​തി​ന് ഇ​ത്ത​രം ബ​സു​ക​ൾ​ക്ക് പ​രി​മി​തി​യു​ണ്ട്.

നി​ല​വി​ൽ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളാ​ണ് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​ക്ക് കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ നാ​ലു​വ​ർ​ഷ​ത്തോ​ളം പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​ത്ത​ത് സ​ർ​വി​സു​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​തി​നി​ടെ പ​ഴ​ക്കം​ചെ​ന്ന ചി​ല ബ​സു​ക​ൾ പി​ൻ​വ​ലി​ക്കേ​ണ്ടി​വ​ന്ന​തോ​ടെ​യാ​ണ് പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നു​ള്ള തീ​രു​മാ​നം.

പു​തി​യ ബ​സു​ക​ൾ ല​ഭി​ച്ച​തി​ന് ശേ​ഷം ഇ​വ ഏ​തൊ​ക്കെ റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്ത​ണ​മെ​ന്ന​കാ​ര്യം തീ​രു​മാ​നി​ക്കും. ഇ​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ലു​വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വി​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ​ക്കാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പു​തി​യ ബ​സു​ക​ൾ വാ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, ന​ഗ​ര​ത്തി​ന്​ പു​റ​ത്തേ​ക്ക്​ കൂ​ടി സ​ർ​വി​സ്​ ന​ട​ത്താ​നു​ള്ള നീ​ക്കം ബം​ഗ​ളൂ​രു മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ( ബി.​എം.​ടി.​സി.) ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്.

ച​ട്ട​മ​നു​സ​രി​ച്ച് ബി.​ബി.​എം.​പി പ​രി​ധി​യി​ൽ നി​ന്ന് പ​ര​മാ​വ​ധി 25 കി​ലോ​മീ​റ്റ​ർ​വ​രെ സ​ർ​വി​സ് ന​ട​ത്താ​നു​ള്ള അ​നു​മ​തി​യേ ബി.​എം.​ടി.​സി.​ക്കു​ള്ളൂ. രാ​മ​ന​ഗ​ര, ചി​ക്ക​ബെ​ല്ലാ​പു​ര, കോ​ലാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് സ​ർ​വി​സ് ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ന​ഗ​ര​ത്തി​ൽ മാ​ത്രം സ​ർ​വി​സ് ന​ട​ത്താ​ൻ രൂ​പ​വ​ത്ക​രി​ച്ച ബി.​എം.​ടി.​സി മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് കൂ​ടി സ​ർ​വി​സ് ന​ട​ത്തു​മ്പോ​ൾ ത​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka rtc
News Summary - Long distance services; Karnataka buys 48 more buses
Next Story