ബംഗളൂരു ഫോറം മാളിൽ ലുലു ഡെയ്‍ലി തുറന്നു
text_fieldsബംഗളൂരു: ലുലു ഗ്രൂപ്പിന് കീഴിൽ ബംഗളൂരു നഗരത്തിലെ രണ്ടാമത്തെ സ്റ്റോർ 'ലുലു ഡെയ്‍ലി' സൗത്ത് ബംഗളൂരുവിലെ പ്രസ്റ്റീജ് ഫാൽക്കൺ സിറ്റി ന്യൂ ഫോറം മാളിൽ തുറന്നു. പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രസ്റ്റീജ് ഗ്രൂപ് എം.ഡി റിസ്‍വാൻ റസാഖ് ഉദ്ഘാടനം നിർവഹിച്ചു. ദൈനംദിന ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്നതാണ് 'ലുലു ഡെയ്‍ലി' ലക്ഷ്യംവെക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. 50,000 ചതുരശ്ര അടിയിൽ 30,000ത്തിലധികം വ്യത്യസ്ത ഉൽപന്നങ്ങളാണ് ലുലു ഡെയ്‍ലിയിൽ ഒരുക്കിയിട്ടുള്ളത്.
പച്ചക്കറികള്‍ പഴങ്ങള്‍, പാൽ, പാൽ ഉൽപന്നങ്ങൾ, ഇറച്ചി, മീൻ തുടങ്ങിയവ ലുലു ഡെയ്‍ലിയിലുണ്ടാവും. റെഡി ടു ഈറ്റ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ചൂടോടെ രുചികരമായ ഭക്ഷണം ലഭ്യമാകുന്ന വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ കോര്‍ണറുകളോടുകൂടിയ ലൈവ് അടുക്കളയും ഒരുക്കിയിട്ടുണ്ട്. കര്‍ണാടകയിലെ കൃഷിയിടങ്ങളില്‍നിന്ന് നേരിട്ട് സംഭരിച്ച ശുദ്ധമായ പഴങ്ങളും പച്ചക്കറികളും പാലുൽപന്നങ്ങളുമാണ് ലുലു ഡെയ്‍ലിയുടെ സവിശേഷതകളിലൊന്ന്. വീട്ടുപകരണങ്ങളും ഓഫിസ് ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
മണ്‍ചട്ടി മുതല്‍ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും സ്കൂള്‍ബാഗും അടക്കം ഒരേ കുടക്കീഴില്‍ ലുലു ഡെയ്‍ലിയില്‍ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ താൽപര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ഏറ്റവും ആകർഷകമായ വിലയിൽ ലഭ്യമാക്കിയിട്ടുള്ളത്. ബസ്, മെട്രോ സൗകര്യങ്ങളും പ്രത്യേകം പാര്‍ക്കിങ് സൗകര്യവും ലുലു ഡെയ്‍ലിയിലേക്ക് യാത്ര എളുപ്പമാക്കുന്നു.
ഉപഭോക്താക്കളുമായി ചേർന്നുനിൽക്കുകയും കൃഷിയിടങ്ങളിൽനിന്ന് ശുദ്ധമായ ദൈനംദിന ഉൽപന്നങ്ങൾ നേരിട്ട് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ നയമെന്ന് ലുലു എക്സി. ഡയറക്ടർ അഷ്റഫലി എം.എ വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതല്‍ ഇടങ്ങളില്‍കൂടി ലുലു ഡെയ്‍ലി സ്റ്റോറുകള്‍ തുറക്കുമെന്നും ഇതുവഴി നിരവധി പ്രാദേശിക യുവാക്കൾക്ക് തൊഴിലവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കര്‍ണാടകയില്‍ 2000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ലുലു ഗ്രൂപ് കര്‍ണാടക സര്‍ക്കാറുമായി ധാരണപത്രം ഒപ്പുവെച്ചിരുന്നു. ഇന്ത്യയില്‍ ലുലു ഗ്രൂപ്പിന്‍റെ ആറാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റാണിത്. ഉദ്ഘാടന ചടങ്ങിൽ കര്‍ണാടക എം.എൽ.എ എം. കൃഷ്ണപ്പ, ലുലു ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, ലുലു ഗ്രൂപ് ഇന്ത്യ-ഒമാൻ ഡയറക്ടർ എ.വി. ആനന്ദ് രാം, ലുലു ഗ്രൂപ് ഇന്ത്യ സി.ഇ.ഒയും ഡയറക്ടറുമായ എം.എ. നിഷാദ്, ലുലു ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു കർണാടക-തമിഴ്നാട് ഡയറക്ടർ ഫഹാസ് അഷ്റഫ്, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.