Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലു​ലു ഫാ​ഷ​ൻ വീ​ക്ക്...

ലു​ലു ഫാ​ഷ​ൻ വീ​ക്ക് ബം​ഗ​ളൂ​രു​വി​ൽ

text_fields
bookmark_border
ലു​ലു ഫാ​ഷ​ൻ വീ​ക്ക് ബം​ഗ​ളൂ​രു​വി​ൽ
cancel
camera_alt

രാ​ജാ​ജി ന​ഗ​റി​ലെ ഗ്ലോ​ബ​ൽ മാ​ളി​ൽ ന​ട​ന്ന ലു​ലു ഫാ​ഷ​ൻ വീ​ക്ക് ബം​ഗ​ളൂ​രു എ​ഡി​ഷ​ൻ ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ലു​ലു ഫാ​ഷ​ൻ വീ​ക്കി​ന് വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു രാ​ജാ​ജി ന​ഗ​ർ ലു​ലു മാ​ളി​ൽ തു​ട​ക്ക​മാ​കും. ലി​വൈ​സ്, സ്പൈ​ക്ക​ർ, ഐ​ഡ​ന്റി​റ്റി, വി.​ഐ.​പി, ജോ​ക്കി, അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ, പീ​റ്റ​ർ ഇം​ഗ്ല​ണ്ട്, ഫ്ലൈ​യി​ങ് മെ​ഷീ​ൻ തു​ട​ങ്ങി മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ൾ അ​ണി​നി​ര​ക്കും. പ്ര​ശ​സ്ത സെ​ലി​ബ്രി​റ്റി സ്റ്റൈ​ലി​സ്റ്റും ഡി​സൈ​ന​റു​മാ​യ രാ​ജേ​ഷ് ഷെ​ട്ടി​യാ​ണ് ഷോ ​ഡ​യ​റ​ക്ട​ര്‍. തെ​ന്നി​ന്ത്യ​ൻ സി​നി​മ താ​ര​ങ്ങ​ളാ​യ ദീ​പി​ക ദാ​സ്, കു​ശീ ര​വി, ദി​വ്യ സു​രേ​ഷ്, വി​ന​യ് ഗൗ​ഡ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ഷോ​യു​ടെ ഭാ​ഗ​മാ​കും.

ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളു​ടെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ സ്പ്രി​ങ് സ​മ്മ​ർ ക​ല​ക്ഷ​നു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ഫാ​ഷ​ൻ, എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്, റീ​ട്ടെ​യ്ൽ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പ്ര​മു​ഖ​ർ‌ ഷോ​യി​ൽ ഭാ​ഗ​മാ​കും. സി​നി​മ, സീ​രി​യ​ൽ താ​ര​ങ്ങ​ളും ഷോ​യി​ൽ പ​ങ്കെ​ടു​ക്കും. ഫാ​ഷ​ൻ ടൈ​റ്റി​ലു​ക​ളും മി​ക​ച്ച വ​സ്ത്ര ബ്രാ​ൻ​ഡു​ക​ൾ​ക്ക് ഫാ​ഷ​ൻ അ​വാ​ർ​ഡും സ​മ്മാ​നി​ക്കും. കൂ​ടാ​തെ, 60ൽ ​കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള പ്ര​ത്യേ​ക ഫാ​ഷ​ൻ റാ​മ്പും കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള പ്ര​ത്യേ​ക ഷോ​യും ഉണ്ടാ​കും.

ലു​ലു ഇ​ന്ത്യ ചീ​ഫ് ഓ​പ​റേ​ഷ​ൻ ഓ​ഫി​സ​ർ ര​ജി​ത് രാ​ധാ​കൃ​ഷ്ണ​ൻ, റീ​ജ​ന​ൽ മാ​നേ​ജ​ർ ഫ​ഹാ​സ് അ​ഷ്റ​ഫ് എ​ന്നി​വ​ർ‌ ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

ലു​ലു ഇ​ന്ത്യ ബ​യി​ങ് ഹെ​ഡ് ദാ​സ് ദാ​മോ​ദ​ര​ൻ, ക​മേ​ഴ്സ്യ​ൽ മാ​നേ​ജ​ർ സ​യ്യി​ദ് അ​ത്തീ​ക്ക്, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബം​ഗ​ളൂ​രു ജ​ന​റ​ൽ മാ​നേ​ജ​ർ മ​ദ​ൻ കു​മാ​ർ, ലു​ലു മാ​ൾ ബം​ഗ​ളൂ​രു ജ​ന​റ​ൽ മാ​നേ​ജ​ർ‍‍ കി​ര​ൺ വി. ​പു​ത്ര​ൻ, ബ​യി​ങ് മാ​നേ​ജ​ർ സാ​യി​നാ​ഥ് തൈ​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangaloreLulu Fashion Week
News Summary - Lulu Fashion Week in Bangalore
Next Story