ആവേശം അലതല്ലി ലുലു ഓണം ഹബ്ബ
text_fieldsബംഗളൂരു: ബംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങൾക്ക് പകിട്ടേകി ലുലു. ബംഗളൂരു ലുലു മാളും കേരളസമാജവും സംയുക്തമായി ഒരുക്കിയ വിപുലമായ ഓണാഘോഷം രാജാജി നഗർ ലുലുമാളിൽ നടന്നു. പൂക്കള മത്സരം, കേരള ശ്രീമാൻ, മലയാളി മങ്ക തുടങ്ങി വിവിധ മത്സരങ്ങൾ സന്ദർശകർക്കായി ഒരുക്കി. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പുലികളി, തിരുവാതിര, മോഹിനിയാട്ടം, ചെണ്ടമേളം തുടങ്ങിയവയും കലാരൂപങ്ങളും ഓണക്കളികളും ഒത്തുചേർന്നു.
ബംഗളൂരുവിലെ മലയാളി ഇൻഫ്ലുവൻസർമാരും അതിഥികളായെത്തി. ലുലുവും സ്റ്റോറീസ് ഫ്രം ബംഗളൂരുവും ഒത്തുചേർന്ന് ഒരുക്കിയ ‘നമ്മ മാവേലി’ എന്ന ഓണപ്പാട്ട് ചടങ്ങിൽ പ്രകാശനം ചെയ്തു. ലുലു കർണാടക റീജനൽ ഡയറക്ടർ ഷെരീഫ് കെ.കെ, റീജനൽ മാനേജർ, ജമാൽ കെ.പി, കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജികുമാർ തുടങ്ങിയവർ നേതൃത്വം നൽകി. കേരള ശ്രീമാൻ മലയാളി മങ്ക മത്സരത്തിൽ, ഷിബു, ആഷാ പ്രിൻസ് എന്നിവർ വിജയികളായി. മാർവാൻ, നൽമെ എന്നിവർ രണ്ടും സുബിൻ, സജീഷ എന്നിവർ മൂന്നും സ്ഥാനം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.