ലുലു ബംഗളുരുവിൽ ഓണം ഹബ്ബ
text_fieldsബെംഗളൂരു : ബെംഗളൂരു മലയാളികളുടെ ഒാണാഘോഷങ്ങൾക്ക് നിറം പകരാൻ ലുലു. ബെംഗളൂരു ലുലു മാളും, കേരളസമാജവും സംയുക്തമായി ഒരുക്കുന്ന വിപുലമായ ഒാണേഘോഷം സെപ്റ്റംബർ 21ന് രാജാജി നഗർ ലുലുമാളിൽ വച്ച് നടത്തപ്പെടും.
പൂക്കളമത്സരം, കേരള ശ്രീമാൻ, മലയാളി മങ്ക, തുടങ്ങി വിവിധ മത്സരങ്ങളാണ് നടപ്പെടുക. സമ്മാനത്തുകയുൾപ്പടെ മൂന്ന് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഒാണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പുലികളി, തിരുവാതിര, മോഹിനിയാട്ടം, ചെണ്ടമേളം, തുടങ്ങി സാംസ്കാരികത്തനിമയും, ഒാണത്തിന്റെ നാടൻ ഒാർമകളും വിളിച്ചോതുന്ന കലാരൂപങ്ങളും, പഴമയുടെ മാറ്റുള്ള അനവധി ഒാണക്കളികളും ആഘോഷങ്ങളുടെ മാറ്റ് കൂട്ടാൻ സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഉപഭോക്താക്കൾക്കായി ലുലു ഹൈപ്പർമാർക്കറ്റിലും, ഫാഷൻ സ്റ്റോറിലും നിരവധി ഒാഫറുകളും, ഒാണം സ്പെഷ്യൽ കളക്ഷനുകളും ഒരുക്കിയിട്ടുണ്ട്.
ബെംഗളൂരു ലുലു മാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ, ലുലു കർണാടക റീജിയണ്ൽ ഡയറക്ടർ, ഷെരീഫ് കെ കെ, റീജിയണ്ൽ മാനേജർ, ജമാൽ കെ പി, കേരളസമാജം, ബെംഗളൂരു പ്രസിഡന്റ് സി.പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജികുമാർ, മാനേജിംഗ് കമ്മറ്റി മെംബർ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.