വിപുലമായ വിഷുക്കാഴ്ചയൊരുക്കി ലുലു
text_fieldsബംഗളൂരു: മറുനാടൻ മലയാളികൾക്ക് വിഷു ആഘോഷത്തിന് ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരം ബംഗളൂരു രാജാജി നഗറിലെ ലുലു ഹൈപ്പർമാർക്കറ്റിലും സൗത്ത് ബംഗളൂരുവിലെ ലുലു ഡെയ്‍ലിയിലും ഒരുക്കി. വിഷുക്കണി കിറ്റ്, വിഷു സദ്യ കിറ്റ് എന്നിവയാണ് പ്രധാന ആകർഷണം. 24 ഇനങ്ങളടങ്ങിയ വിഷു സദ്യബോക്സിന്‍റെ പ്രീ ബുക്കിങ് ആരംഭിച്ചു.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഹോം ഡെലിവറി സൗകര്യവുമുണ്ട്. ഉപ്പേരി, പപ്പടം, അവിയൽ, സാമ്പാർ, രസം, കിച്ചഡി, ഓലൻ, പുളിശേരി, കൂട്ടുകറി മുതൽ പാലട, പരിപ്പ് പ്രഥമൻ വരെയുള്ള വിഭവങ്ങൾ സദ്യ ബോക്സിലുണ്ടാകും. പ്രത്യേകം വാഴയിലയും സദ്യബോക്സിനൊപ്പം ലഭിക്കും. ഒരു ബോക്സിന് 449 രൂപയാണ് വില. കണിവെള്ളരി, കൊന്നപൂവ്, നാളികരം, വിവിധതരം പഴങ്ങൾ, കസവുമുണ്ട്, നാണയം അടക്കം പതിനഞ്ചിലേറെ സാധനങ്ങൾ അടങ്ങിയ പ്രത്യേക വിഷുകണി കിറ്റും ലുലുവിൽ ഒരുക്കിയിട്ടുണ്ട്. കണിക്കിറ്റ് മുൻകൂട്ടി ഓർഡർ ചെയ്യാം. 999 രൂപയാണ് വില. വിവിധ തരം പച്ചക്കറികളും പഴങ്ങളും വിഷു സ്പെഷ്യൽ കേക്കുകളും ഒരുക്കിയിട്ടുണ്ട്. വിവിധ ഉൽപന്നങ്ങൾക്ക് പ്രത്യേക വിഷു ഓഫറുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.