ബെയ്ലി പാലത്തിനു പിന്നിൽ ബംഗളൂരുവിൽ നിന്നുള്ള സൈന്യം
text_fieldsബംഗളൂരു: വയനാട് ചൂരൽമല ദുരന്തഭൂമിയിൽ അതിവേഗമുയർന്ന ബെയ്ലി പാലത്തിനുപിന്നിൽ പ്രവർത്തിച്ചത് ബംഗളൂരുവിൽനിന്ന് പോയ സൈന്യത്തിലെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ് (എം.ഇ.ജി). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈന്യത്തിനാവശ്യമായ സഹായങ്ങൾ നൽകുന്നതാണ് ഈ എൻജിനീയറിങ് വിഭാഗം.
മദ്രാസ് സാപ്പേഴ്സ് എന്നും ഇവർ അറിയപ്പെടുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഇവർ യുദ്ധമുഖത്ത് ആദ്യമെത്തി സൈന്യത്തിന് വഴിയൊരുക്കുക, പാലങ്ങൾ നിർമിക്കുക, കുഴി ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്.
പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമായി എത്താറുണ്ട്. കേരളത്തിൽ മുൻകാലങ്ങളിലും പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. കർണാടക-കേരള സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറൽ വിനോദ് ടി. മാത്യുവിന്റെ നേതൃത്വത്തിലുള്ള 70 അംഗ സംഘമാണ് ബംഗളൂരുവിൽനിന്ന് ചൂരൽമലയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.