മലയാളം മിഷൻ ക്ലാസുകൾ തുടങ്ങി
text_fieldsഹൊറമാവ് ന്യൂ മില്ലേനിയം സ്കൂളിൽ മലയാളം മിഷൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ
ബംഗളൂരു: ഹൊറമാവ് ന്യൂ മില്ലേനിയം സ്കൂളിൽ മലയാളം മിഷൻ ക്ലാസുകൾ ആരംഭിച്ചു. സെക്രട്ടറി ഡോ. രാജീവ് കിഷന്റെ അധ്യക്ഷതയിൽ മിഷൻ പ്രസിഡന്റ് ദാമോദരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടോമി ആലുങ്കൽ, ഓർഗനൈസിങ് സെക്രട്ടറി ജെയ്സൺ ലൂക്കോസ്, ഈസ്റ്റ് മേഖല കൺവീനർ അനൂപ്, പ്രിൻസിപ്പൽ എം. കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു. നൂറ്റിനാൽപതോളം കുട്ടികൾ പുതുതായി രജിസ്റ്റർ ചെയ്തു. അധ്യാപകരായ ഷീന എം. സ്കറിയ, ലീന സുകു, രാക രജീഷ്, ബിന്ദ്യ പ്രസാദ്, വീണ വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.