മലയാളം മിഷൻ ക്ലാസുകൾ ആരംഭിച്ചു
text_fieldsബംഗളൂരു: കേരള സമാജം കെ.ആർ പുരം സോണിന്റെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ രാമമൂർത്തി നഗർ വാരാണസി മെയിൻ റോഡിലെ സെന്റ് മേരീസ് ചർച്ച് ഓഡിറ്റോറിയത്തിൽ പഠന ക്ലാസുകൾ ആരംഭിച്ചു. പള്ളി വികാരി റവ. ഫാ. ഡോണി വാഴവേലിക്കകത്ത് ഉദ്ഘാടനം നിർവഹിച്ചു.
കേരള സമാജം കെ. ആർ. പുരം സോൺ ചെയർമാൻ ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് ദാമോദരൻ മാഷ് എന്നിവർ മുഖ്യാതിഥികളായി.ദൂരവാണി നഗർ കേരള സമാജം മുൻ പ്രസിഡന്റ് പീറ്റർ ജോർജ്, മലയാളം മിഷൻ ഭാരവാഹികളായ ജെയ്സൺ ലൂക്കോസ്, അനൂപ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
കേരള സമാജം കെ.ആർ പുരം സോൺ വൈസ് ചെയർമാൻ ഷൈബി കോശി പാഠപുസ്തകങ്ങൾ ഏറ്റുവാങ്ങി. മലയാളം മിഷൻ അധ്യാപിക മീര നാരായണൻ കുട്ടികൾക്ക് ആദ്യ ക്ലാസെടുത്തു. കേരള സമാജം ജോയന്റ് കൺവീനർ സൈദ് മസ്താൻ നന്ദി പറഞ്ഞു. നൂറോളം കുട്ടികൾ മലയാള പഠനത്തിനായി രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.