കേരളപ്പിറവി ദിനം: മലയാളം മിഷൻ കൈയെഴുത്തു മത്സരം
text_fieldsബംഗളൂരു: കേരള സംസ്ഥാന പിറവി ദിനവുമായി ബന്ധപ്പെട്ട് മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കുമായി കൈയെഴുത്തു മത്സരം സംഘടിപ്പിക്കുന്നു. 'ജനാധികാരത്തിന്റെ കിളിവാതിൽ' എന്ന വിഷയത്തിലാണ് മത്സരം. ആറു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും 13-20 വയസ്സുവരെയുള്ളവർ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്. അധ്യാപകർക്ക് പ്രായപരിധിയില്ല. മത്സരത്തിൽ പങ്കെടുക്കുന്നവർ കൈയെഴുത്തുകൾ, ഒക്ടോബർ 25ന് വൈകീട്ട് അഞ്ചിന് മുമ്പായി സ്കാൻ ചെയ്ത് മലയാളം മിഷൻ തിരുവനന്തപുരം ഓഫിസിലേക്ക് ഇ-മെയിൽ ചെയ്യണം. ഇ-മെയിൽ വിലാസം: malayalammissionkerala01@gmail.com

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.