മലയാളം മിഷൻ വയനാടിനൊപ്പം
text_fieldsബംഗളൂരു: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘വയനാടിന് ഒരു ഡോളർ’ എന്ന ധനസമാഹരണ പരിപാടിയിൽ കർണാടക ചാപ്റ്ററിലെ വിദ്യാർഥികളും, അധ്യാപകരും അഭ്യുദയകാംക്ഷികളും ചേർന്ന് മൂന്നു ലക്ഷം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ചാപ്റ്ററിലെ നോർത്ത്, സൗത്ത്, വെസ്റ്റ്, ഈസ്റ്റ്, സെൻട്രൽ, മൈസൂരു, ഉഡുപ്പി മേഖലകളിലെ കോഓഡിനേറ്റർമാരും ധനസമാഹരണ കോഓഡിനേറ്റർമാരും ചാപ്റ്റർ ഭാരവാഹികളും പഠനകേന്ദ്രങ്ങളിലെ അധ്യാപകരും ധനസമാഹരണത്തിന് നേതൃത്വം നൽകി.
ചാപ്റ്ററിന് കീഴിൽ ‘വയനാടിന് ഒരു കൈത്താങ്ങും വയനാടിനൊരു സ്നേഹസന്ദേശവും’ എന്ന ശീർഷകത്തിൽ നടന്ന ധനശേഖരണ പരിപാടി ഭാഷക്കപ്പുറം മനുഷ്യ വേദനകൾ തിരിച്ചറിയാനുള്ള മലയാളം മിഷൻ കുടുംബത്തിന്റെ ലക്ഷ്യബോധവും മാനവികതയും വെളിപ്പെടുത്തുന്നതായി. ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളം മിഷൻ കേന്ദ്രങ്ങൾ ഇതിനകം 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.