മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം കൈരളി നിലയം സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചു. കൈരളി കലാസമിതി പ്രസിഡന്റും മലയാളം മിഷൻ അഡ്വൈസറി അംഗവുമായ സുധാകരൻ രാമന്തളി, കൈരളി കലാസമിതി സെക്രട്ടറി സുധീഷ്, ലോക കേരള സഭ അംഗങ്ങളായ ഫിലിപ്പ് ജോർജ് എന്നിവർ കുട്ടികളോടൊപ്പം ചേർന്ന് ഉദ്ഘാടനം ചെയ്തു.
മലയാളം മിഷൻ അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ, പരീക്ഷ കൺട്രോളർ നൂർ മുഹമ്മദ്, ടെക്നിക്കൽ ടീം ഹെഡ് ജിസോ ജോസ്, ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ മാഷ്, സെക്രട്ടറി ഹിത വേണുഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി. മോഹിനിയാട്ടം, ഒപ്പന, ഓണപ്പൊട്ടൻ അലാമിക്കളി, എരുത് കളി, വഞ്ചിപ്പാട്ട് എന്നിങ്ങനെ വൈവിധ്യങ്ങളായ കലാവിരുന്ന് നിറഞ്ഞ ഉത്സവാന്തരീക്ഷത്തിലാണ് പഠനോത്സവം നടന്നത്.
മൈസൂരു മേഖല പഠനോത്സവം ഡിപോൾ പബ്ലിക് സ്കൂളിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോമേഷ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.പി. നാരായണ പൊതുവാൾ സംസാരിച്ചു. ദേവി പ്രദീപ്, ജിൻസി, അനിത, സുചിത്ര, ഷൈനി പ്രകാശൻ എന്നിവർ നേതൃത്വം നൽകി. ബംഗളൂരുവിലെ പഠനോത്സവത്തോടൊപ്പം സംഘടന- സാംസ്കാരിക പ്രവർത്തകരുടെയും രക്ഷിതാക്കളുടെയും ജനറൽ കൗൺസിൽ യോഗവും നടന്നു. ചാപ്റ്ററിന്റെ 12 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും സാംസ്കാരിക സമ്മേളന ആസൂത്രണ ചർച്ചയും നടന്നു. ചാപ്റ്റർ കൺവീനർ ടോമി ജെ. ആലുങ്കൽ, ജോയന്റ് സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.