മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നാളെ
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം ഞായറാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 3.30 വരെ നടക്കും. ബംഗളൂരുവിലെ പഠനോത്സവം വിമാനപുര കൈരളി നിലയം സ്കൂളിലും മൈസൂരുവിലെ പഠനോത്സവം ഡി പോൾ പബ്ലിക് സ്കൂളിലുമാണ് നടക്കുക. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിലെ അഞ്ഞൂറോളം പഠിതാക്കളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്. സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി പരീക്ഷകളിലേക്കുള്ള സമാന്തര പ്രവേശന യോഗ്യത പരീക്ഷയും ഇതോടൊപ്പം ഉണ്ടാവും. പഠിതാക്കളും അധ്യാപകരും പങ്കെടുക്കുന്ന കലാപരിപാടികൾ അരങ്ങേറും. ചാപ്റ്ററിന്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകൾ നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന ദാനം നടക്കും.
ബംഗളൂരു പഠനോത്സവത്തിൽ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, സെക്രട്ടറി ഹിത വേണുഗോപാലൻ, അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ, ജിസ്സൊ ജോസ് എന്നിവർ പങ്കെടുക്കും. മേഖല കോഓഡിനേറ്റർമാരായ നൂർ മുഹമ്മദ്, അനൂപ് കുറ്റ്യേരിമ്മൽ, ശ്രീജേഷ് പി, വിനേഷ് കെ, ജിജോ ഇ.വി. എന്നിവർ നേതൃത്വം നൽകും. മൈസൂർ പഠനോത്സവം ഫാദർ ജോമേഷ് ഉദ്ഘാടനം ചെയ്യും. ചാപ്റ്റർ വൈസ് പ്രസിഡന്റുമാരായ സുരേഷ് ബാബു, ഷാഹിന ലത്തീഫ്, കോഓഡിനേറ്റർ പ്രദീപ് മാരിയിൽ, കെ.പി.എൻ. പൊതുവാൾ എന്നിവർ പങ്കെടുക്കും.
രാവിലെ 9.30 മുതൽ 12.30 വരെ ബംഗളൂരുവിലെ വിവിധ സംഘടന നേതാക്കൾ പങ്കെടുക്കുന്ന ജനറൽ കൗൺസിൽ യോഗവും നടക്കും. 260 പഠനകേന്ദ്രങ്ങളും 450 സന്നദ്ധപ്രവർത്തകരും 6000 പഠിതാക്കളുമാണ് ഇപ്പോൾ ചാപ്റ്ററിനു കീഴിലുള്ളത്. കന്നട ഡെവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് കന്നട ക്ലാസുകൾ നടത്തുന്നതിനായി 15 സെന്ററുകൾ ഈ വർഷം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.