മലയാളം മിഷൻ എം.ടി അനുസ്മരണം
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ എം.ടി. വാസുദേവൻ നായർ അനുസ്മരണം നടത്തി. ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷതവഹിച്ചു.
എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സുധാകരൻ രാമന്തളിയും മിഷൻ പി.ആർ സതീഷ് തോട്ടശ്ശേരിയും അനുസ്മരണ പ്രഭാഷണം നടത്തി. മൈസൂർ മേഖലാ കോഓഡിനേറ്റർ പ്രദീപ് മാരിയിൽ സ്വാഗതവും ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ നന്ദിയും പറഞ്ഞു. കണിക്കൊന്ന വിദ്യാർഥി പ്രാർഥന മിഥുൻ വർമ, നീലക്കുറിഞ്ഞി വിദ്യാർഥികളായ ആവണി രമേശ്, നവനീത് നമ്പ്യാർ എന്നിവർ എം.ടി കഥകൾ വായിച്ചു. അഡ്വ. ബുഷ്റ വളപ്പിൽ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.