മലയാളം മിഷൻ നീലക്കുറിഞ്ഞി കോഴ്സ് പ്രവേശന ഉദ്ഘാടനം 30ന്
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ നീലക്കുറിഞ്ഞി കോഴ്സ് പ്രവേശന ഉദ്ഘാടനം 30ന് നടക്കും. എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് നാലിന് വിമാനപുര കൈരളി കലാസമിതി പഠനകേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിക്കും. കൈരളി കലാസമിതി സെക്രട്ടറി പി. കെ. സുധീഷ് ആശംസാപ്രസംഗം നടത്തും. ആമ്പൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കി നീലക്കുറിഞ്ഞി കോഴ്സിലേക്ക് പ്രവേശനം നേടിയ പഠിതാക്കൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ പങ്കെടുക്കും. ആമ്പൽ വിജയികളായവർക്കുള്ള അനുമോദനവും, സമ്മാനവിതരണവും നടക്കും. കേരള സർക്കാറിന്റെ പത്താം ക്ലാസ് പരീക്ഷക്കു തത്തുല്യമായ കോഴ്സാണ് നീലക്കുറിഞ്ഞി. മലയാളം മിഷൻ ചാപ്റ്റർ ഭാരവാഹികളും മേഖല കോഓഡിനേറ്റർമാരും അധ്യാപകരും പ്രവേശനോത്സവത്തിന് നേതൃത്വം നൽകും. കർണാടക ചാപ്റ്ററിൽനിന്ന് 24 വിദ്യാർഥികളാണ് നീലക്കുറിഞ്ഞി കോഴ്സിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. കണിക്കൊന്ന കോഴ്സിലേക്ക് പുതിയ പഠനകേന്ദ്രങ്ങൾ തുടങ്ങാൻ താല്പര്യമുള്ള സംഘടനകൾ, ഫ്ലാറ്റ് കൂട്ടായ്മകൾ തുടങ്ങിയവർ 9739200919, 9845185326 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.