മലയാളം മിഷൻ സമാന്തര പ്രവേശന പരീക്ഷ നടത്തുന്നു
text_fieldsബംഗളൂരു: പ്രവാസികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച പഠനപദ്ധതിയായ മലയാളം മിഷന്റെ സീനിയർ ഡിപ്ലോമ കോഴ്സുകളിലേക്ക് സമാന്തര പ്രവേശന പരീക്ഷകൾ നടത്തുന്നു. മലയാളം എഴുതാനും വായിക്കാനും അറിയുന്നവർക്കായി സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രിയിലേക്കുള്ള മുന്നോടിയായിട്ടാണ് ഈ പരീക്ഷകൾ നടക്കുക.
ഇതിൽ യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് അവരുടെ അടുത്തുള്ള മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ ചേർന്ന് നിലവിലുള്ള വിദ്യാർഥികൾക്കൊപ്പം പഠനം പൂർത്തിയാക്കാം. താൽപര്യമുള്ള വിദ്യാർഥികൾക്ക് തങ്ങളുടെ അടുത്തുള്ള മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ അധ്യാപകർ വഴി ജൂൺ 28നു മുമ്പായി അപേക്ഷകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് മലയാളം മിഷൻ കർണാടക ചാപ്റ്റർ പി.ആർ.ഒയുമായി ബന്ധപ്പെടണം. ഫോൺ: 9845185326.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.